representative image

കോഴിക്കോട് മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്​: ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്‌സ ും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകീട്ട് ആറേകാലോടെയാണ്​ സംഭവം. മരുതിലാവ് ഭാഗത്തുള്ള അഞ്ച്​ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനായി എത്തിയതായിരുന്നു താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖി​​​​​െൻറ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഒപ്പം വെള്ളിമാട്​കുന്നില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൂനൂര്‍ ഹെല്‍ത്ത് കെയറിലെ സന്നദ്ധ പ്രവര്‍ത്തകരുമുണ്ടായിരുന്നു.

ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തമായി ഉരുള്‍പൊട്ടിയത്. ചളിയും കല്ലുകളും മരങ്ങളും ഇരച്ചെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘം ഓടിമാറിയതിനാൽ അപകടമൊഴിവായി. മാറ്റാന്‍ ശ്രമിച്ച കുടുംബങ്ങള്‍ അവരുടെ വീടുകളില്‍ സുരക്ഷിതരായി കഴിയുന്നതായി അധികൃതർ അറിയിച്ചു. തഹസില്‍ദാറെ കൂടാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ശ്രീധരന്‍, വി.എഫ്.എ എം. ശിഹാബ്, ഡ്രൈവര്‍ അബ്​ദുൽ റഷീദ് എന്നിവരടങ്ങിയതായിരുന്നു റവന്യൂ സംഘം.

Tags:    
News Summary - mudflow in maruthilav kozhikode -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.