കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികം ആഘോഷിക്കാൻ അർഹതയുള്ളത് യഥാർഥ സമസ്തക്ക് മാത്രമാണെന്നും ഇടക്കാലത്ത് സമസ്തയിൽനിന്ന് പിരിഞ്ഞുപോയവർ നൂറാം വാർഷികം പ്രഖ്യാപിക്കുന്നത് പരിഹാസ്യമാണെന്നും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ യഥാർഥ കൊടി തങ്ങളുടേതാണ്. മറ്റൊരു കൊടി ഉപയോഗിക്കുന്നവർക്ക് സമസ്തയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല ട്രഷറർ ഹൈദറോസ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം മുസ്‌ലിയാർ പ്രാർഥന നിർവഹിച്ചു. സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം, പുത്തനഴി മൊയ്തീൻ ഫൈസി, കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ആർ.വി. കുട്ടിഹസ്സൻ ദാരിമി, പി. ഹസൈനാർ ഫൈസി, അബ്ദുറഹ്മാൻ ഹാജി കാപ്പാട്, പി.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സി.എ. ഷുക്കൂർ മാസ്റ്റർ സ്വാഗതവും സൈനുൽ ആബിദീൻ തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.