കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടകളടപ്പിച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് ഡി.വൈ. എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ മുഹമ്മദ് റിയാസ്.
ജനാധിപത്യ പ്രസ്ഥാനങ്ങൾ പരിപാടികൾ സംഘടിപ്പിക്കും. അപ ്പോൾ കടയടക്കുകയോ അടക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ പലയിടത്തും എസ്.ഡി.പി.ഐ നിർബന്ധിച്ച് കടയടപ്പിച്ചിട്ട ുണ്ട്. അതിനോടൊന്നും യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവൃത്തികൾ നാട്ടിൽ ചേരിതിരിവ് സൃഷ്ടിക്കുമെന്നും റിയാസ് അഭിപ്രായപ്പെട്ടു.
ഇന്ന് ഒരു പ്രത്യക വിഭാഗത്തിെൻറ കടയടപ്പിക്കാൻ തീരുമാനിച്ചാൽ നാളെ അത് തിരിച്ചും ഉണ്ടാകും. അത്തരം കടയടപ്പിക്കൽ സമരം പ്രശ്നങ്ങൾക്ക് പരിഹാരല്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി പൊയുയോഗങ്ങൾ സംഘടിപ്പിച്ചയിടങ്ങളിൽ വ്യാപാരികൾ കൂട്ടത്തോടെ കടയടച്ച് സ്ഥലം വിട്ടിരുന്നു. കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ തുടങ്ങിയ സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടായത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. കടയടപ്പ് സമരത്തെ നേരിടാൻ ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന പേരിൽ പുതിയ സംഘടനയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.