കോഴിക്കോട്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഒാണം-മുഹർറം ചന്തയിൽനിന്ന് മുഹർറം എന്ന വാക്ക് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂലൈയിൽ ബലി പെരുന്നാളിന് സൗജന്യ ഭക്ഷണക്കിറ്റ് ഒഴിവാക്കിയവരാണ് മുഹർറം ചന്ത നടത്തുന്നത്.
മുഹർറം ഓണത്തെപ്പോലെ മേളയോ ആഘോഷമോ അല്ല. കർബലയിൽ പ്രവാചക പൗത്രൻ കൊല്ലപ്പെട്ട നൊമ്പരപ്പെടുത്തുന്ന ഓർമകളാണ്. മുസ്ലിംകളെ ലൊട്ട്ലൊടുക്ക് കാട്ടി കീശയിലാക്കാനാണ് ഇടതു ശ്രമം. മൂന്നക്ഷരം കൂട്ടിച്ചേർത്താൽ കീശയിലാവുമെന്ന ധാരണ തിരുത്തണം.
ഇസ്ലാമിക കാര്യങ്ങളിൽ ആരാണ് സർക്കാറിന് ഉപദേശം നൽകുന്നതെന്നറിയില്ല. ചെഗുവേരക്കൊപ്പം സ്വർഗത്തിൽ പോവാനാഗ്രഹിക്കുെന്നന്ന് പറഞ്ഞയാളുകളാണെങ്കിൽ ഇങ്ങനെയൊക്കെതന്നെ സംഭവിക്കും -അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സഹകരണവകുപ്പിന്‍റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം-മുഹറം വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നത്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം-മുഹറം വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.