കൊണ്ടോട്ടി: ‘വിശ്വ മാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച കരിപ്പൂരിലെ ‘വെളിച്ചം’ നഗരിയില്‍ തുടക്കമാകും. വൈകുന്നേരം 3.30നാണ് ഉദ്ഘാടനം. സംഘാടക സമിതി ചെയര്മാന് പാറപ്പുറത്ത് മൊയ്തീന്‍കുട്ടി ഹാജി (ബാവ ഹാജി) അധ്യക്ഷത വഹിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എളമരം കരീം എം.പി, ഡോ. ബി. രവി പിള്ള, പരോക്ഷ മാര്‍ഗ വിജ്ഞാന കേന്ദ്രം അധ്യക്ഷന്‍ ആത്മദാസ് യമി, ഫാദര്‍ സജീവ് വര്‍ഗീസ്, ചെറുവയല്‍ രാമന്, ജെയിന് ടെമ്പിള്‍ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി. മേത്ത, ബുദ്ധിസ്റ്റ് ഉപാസകന് ആചാര്യ പവിത്രന്, കാലിക്കറ്റ് പാര്‍സി അന്ജൂമന് പ്രസിഡന്റ് സുബിന് മാര്‍ഷല്‍ എന്നിവര്‍ സംസാരിക്കും. ടി.വി. ഇബ്രാഹിം എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്യും. രാവിലെ 10ന് ‘യൂനിറ്റി മീറ്റ്’ സി.എ. സഈദ് ഫാറൂഖി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ദി ഐഡിയ ഓഫ് ഇന്ത്യ’ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരായ കെ.പി. ശശികുമാറും ഷാജഹാന് മടമ്പാട്ടും സംവദിക്കും. വൈകുന്നേരം 7.45ന് ‘മതേതര ഇന്ത്യയുടെ ഭാവി’ സംവാദം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.