മു​ജീ​ബ് റ​ഹ്മാ​ന്‍റെ വീ​ട്

മുജീബും കുടുംബവും താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീട്ടിൽ

കീഴാറ്റൂർ (മലപ്പുറം): പഞ്ചായത്തോഫിസിന് തീയിട്ട മുജീബ് റഹ്മാനും കുടുംബവും വർഷങ്ങളായി താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീട്ടിൽ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് മുജീബ് റഹ്മാൻ. കീഴാറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ആനപ്പാംകുഴിയിലാണ് വീട്.

വയോധികരായ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് മുജീബിനുള്ളത്. മഴവെള്ളം ചോർന്നൊലിക്കാതിരിക്കാൻ ടാർപോളിൻ വലിച്ചുകെട്ടിയ നിലയിലാണ്. രണ്ട് കുഞ്ഞുമുറികൾ മാത്രമാണുള്ളത്. ചുമരുകൾ പല ഭാഗങ്ങളിലും അടർന്നുവീണ നിലയിലാണ്.

രോഗം മൂലം ചക്രക്കസേരയിലാണ് മുജീബിന്‍റെ മാതാവ്. ഭീതിയോടെയാണ് മുജീബും കുടുംബവും ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിയുന്നത്. ഭാരിച്ച ജോലികൾ ചെയ്യാൻ കഴിയാത്തതിനാൽ ആപെ ഓട്ടോ വാടകക്കെടുത്ത് പച്ചക്കറി വിൽപന നടത്തിയാണ് കുടുംബം പോറ്റുന്നത്. 

Tags:    
News Summary - Mujeeb and his family live in a leaky house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.