ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് സ്ഥിരീകരിച്ച് എം.വി. ഗോവിന്ദൻ; ടി.പി രാമകൃഷ്ണന് പകരം ചുമതല

തിരുവനന്തപുരം: ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞുവെന്നും ടി.പി രാമകൃഷ്ണന് പകരം ചുമതല നൽകിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് സംഘടനാ നടപടിയല്ല. ഇ.പി ഇപ്പോഴും കേന്ദ്ര കമ്മിറ്റിയംഗമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് ഇ.പി. ജയരാജൻ്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരും. ലോകസഭ തെരഞ്ഞുപ്പ് ഘട്ടത്തിൽ ഇ.പി നടത്തിയ ചില പ്രസ്താവനകൾ പാർട്ടി പരിശോധിച്ചിരുന്നു. പരിശോധനകളുടെ ഭാഗമായിട്ടാണ് തീരുമാനമെടുത്തത്.

ഇ.പി കേന്ദ്ര കമ്മിറ്റിയിൽ ഇപ്പോഴും അംഗമാണ്. അതിനാൽ പാർട്ടി നടപടിയല്ല. പാർട്ടി എല്ലാം പരിശോധിച്ചാണ് ഇ.പിയെ എൽ.ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇന്നലെ സെക്രട്ടേറിയറ്റിൽ ഇ.പി പങ്കെടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്ന് പി.കെ. ശശിയെ പാർട്ടി ഒഴിവാക്കിയെന്നും മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു.  കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം സർക്കാരിൻ്റെ ഭാഗമായുള്ള പദവിയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - Mukesh will be removed from the film committee - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.