തിരുവനന്തപുരം: മഹാഭാരതത്തിലെ െഎതിഹാസിക കഥാപാത്രങ്ങളെക്കുറിച്ച് പ്രഭാഷണ പരമ്പര നടത്താൻ മുൻമന്ത്രിയും സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയംഗവുമായ മുല്ലക്കര രത്നാകരൻ തയാറെടുക്കുന്നു. ഏഴു കഥാപാത്രങ്ങളുടെ ആത്മാവിലേക്കുള്ള അന്വേഷണം വർത്തമാനകാല അവസ്ഥയുമായി ചേർത്ത് വായിച്ചാകും പ്രഭാഷണം. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിെൻറ ഭാഗമായി നവംബർ 11മുതൽ 17 വരെ ഏഴു ദിവസമാണ് പരിപാടി.
കഴിഞ്ഞ രണ്ടു മാസമായി മഹാഭാരതത്തിെൻറ വിവിധ വ്യാഖ്യാനങ്ങൾ വായിക്കുകയും സുഹൃത്തുക്കളും ഗുരുസമാനമായവരുമായി ചർച്ച ചെയ്തും പ്രഭാഷണത്തിന് തയാറെടുക്കുകയാണ് ചടയമംഗലം എം.എൽ.എ കൂടിയായ മുല്ലക്കര. മഹാഭാരത്തിലെ സത്യവതി, ഭീഷ്മർ, കർണൻ, പാഞ്ചാലി, യുധിഷ്ഠിരൻ, ശ്രീകൃഷ്ണൻ, ഹിഡുംബി എന്നീ കഥാപാത്രങ്ങളിലൂടെയാണ് ആത്മാന്വേഷണം. ദിവസവും ഒാരോ കഥാപാത്രങ്ങളെ എടുത്ത് ഒന്നര മണിക്കൂർ നീളുന്നതാവും പ്രഭാഷണം.
സാംസ്കാരിക വിസ്ഫോടനം കൊണ്ട് മറികടക്കാൻ കഴിയാത്ത ദൗർബല്യങ്ങൾ നിറഞ്ഞവരാണ് വ്യാസെൻറ എല്ലാ കഥാപാത്രങ്ങളുമെന്ന് മുല്ലക്കര രത്നാകരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
‘തെരഞ്ഞെടുത്ത ഏഴു കഥാപാത്രങ്ങളെ സമകാലിക ലോകത്തിലെ സംഭവങ്ങളുമായി ബന്ധിപ്പിക്കാനുള്ള പരിശ്രമമാണ് പ്രഭാഷണം. തങ്ങളുടെ സാംസ്കാരിക ഉന്നതികൾക്കിടെ മനുഷ്യസഹജമായ ആർത്തി, അത്യാർത്തി, അസൂയ, ദുര തുടങ്ങിയവക്ക് അടിപെട്ട് നിൽക്കുന്നവരാണ് മഹാഭാരത കഥാപാത്രങ്ങൾ. വളരെ താഴ്ന്ന നിലയിൽനിന്ന് തെൻറ മോഹവും സൗന്ദര്യവും കൊണ്ട് മാത്രം ഉയർന്ന നിലയിൽ എത്തിയ കഥാപാത്രമാണ് സത്യവതി.
ഒടുവിൽ സങ്കടം മാത്രം ബാക്കിയായി എല്ലാം ഉപേക്ഷിച്ച് കാനനവാസത്തിനു പോയി. ജീവിതത്തിൽ ഒരുപാട് സങ്കടവും ത്യാഗവും സഹിച്ചിട്ടും മരണം കാത്തുകിടക്കാനായിരുന്നു ഭീഷ്മരുടെ വിധി’യെന്നും അദ്ദേഹം വിശദീകരിച്ചു.
സംഘ്പരിവാർ പുരാണവും ഇതിഹാസങ്ങളും തെറ്റായി ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി സുനിൽ പി. ഇളയിടത്തിനെയും എം.എം. സോമശേഖരനെയും പോലുള്ളവർ പുരാണ വ്യാഖ്യാനം നടത്തുന്നുണ്ട്.
പക്ഷേ, എൻ.ഇ. ബാലറാമിനുശേഷം ഏറെക്കാലമായി സി.പി.െഎയിൽനിന്ന് ഇത്തരത്തിലുള്ള ഒരു ശ്രമം ഉണ്ടായിട്ടില്ല. ആ തലത്തിലേക്കാണ് മുല്ലക്കരയുടെ കടന്നുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.