തിരുവനന്തപുരം: കേരള മോട്ടോർ വാഹന നികുതി ചുമത്തൽ സാധൂകരണ ബിൽ നിയമസഭ പാസാക്കി. വാഹന വിലയ്ക്കൊപ്പം മൂല്യവർധിത നികുതി, കസ്റ്റംസ് ഡ്യൂട്ടി, മറ്റ് ചാർജുകൾ എന്നിവ ചേർത്ത് നികുതി നിർണയിക്കരുതെന്ന ഹൈകോടതി ഉത്തരവ് മറികടക്കാനാണ് ബിൽ പാസാക്കിയത്.
2007 ഏപ്രിൽ ഒന്നുമുതൽ മൂല്യവർധിത നികുതി, സെസ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവ ചേർത്താണ് നികുതി പിരിക്കുന്നത്. കോടതിവിധി നടപ്പാക്കുകയാണെങ്കിൽ ഇക്കാലയളവ് മുതലുള്ള വലിയൊരു തുക തിരിച്ച് നൽകേണ്ടി വരും. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതിബിൽ കൊണ്ടുവന്നത്. നിയമം കോടതിയിൽ ചോദ്യം ചെയ്യാൻ ഇടയുണ്ടെന്ന എൻ.ഷംസുദ്ദീെൻറ ആശങ്ക മന്ത്രി എ.കെ. ശശീന്ദ്രൻ തള്ളിക്കളഞ്ഞു.
കേസിൽപെട്ട വാഹനങ്ങൾ ലേലം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. റോഡിൽ മരണത്തിെൻറ ഉത്സവമാണെന്ന് മുല്ലക്കര രത്നാകരൻ ചൂണ്ടിക്കാണിച്ചതിന് മറുപടിയായി ഡ്രൈവർമാർക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഷംസുദ്ദീൻ, ഇ.പി. ജയരാജൻ, പി.ടി. തോമസ്, കെ.ദാസൻ, സുരേഷ് കുറുപ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.