തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ മരംമുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നല്കിയ വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ നടപടിക്രമങ്ങളില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തൽ.
പരിസ്ഥിതി അനുമതി നിർബന്ധമാണെന്ന് വനംവകുപ്പിെൻറ താഴേതട്ടില്‍ നിന്നുലഭിച്ച റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് മരംമുറിക്ക് അനുമതി നല്‍കിയത്.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 35 മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് അനുമതിതേടിയാണ് തമിഴ്നാട് കേരളത്തിന് കത്തുനല്‍കിയത്. ഇതിനെതുടര്‍ന്ന് ജലവിഭവ അഡീ. ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തുടങ്ങിയവര്‍ നവംബർ ഒന്നിന് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, മരം മുറിക്കാന്‍ ഈ യോഗം ശിപാര്‍ശ ചെയ്തതിെൻറ രേഖകളോ യോഗത്തിെൻറ മിനിറ്റ്സോ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. 15 മരങ്ങള്‍ മാത്രം മുറിച്ചാല്‍ മതിയെന്ന് നേരിട്ടുള്ള പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ വന്യജീവി സങ്കേതത്തിലെ മരം മുറിക്കരുതെന്ന് കോട്ടയം ഡിവിഷനല്‍ ഡയറക്ടറും െഡപ്യൂട്ടി ഡയറക്ടറും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് മറുപടി നല്കി. ഇത് മറികടന്നാണ് അദ്ദേഹം നടപടിക്രമങ്ങളിലേക്ക് കടന്നത്. ഇത് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തിയത്. ഇൗ സാഹചര്യത്തിൽ ബെന്നിച്ചന് തോമസിനെതിരെ നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.