കുമളി: അണക്കെട്ട് തുറന്നുവിടുന്നത് സംബന്ധിച്ച എല്ലാ തയാറെടുപ്പുകളും പൂർത്തിയായിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു സാഹചര്യവും നിലവിലില്ല. പെരിയാർ തീരപ്രദേശത്ത് താമസിക്കുന്നവർക്കുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡെപ്യൂട്ടി കലക്ടർമാർക്ക് പൂർണ ചുമതല വഹിക്കും.
ക്രമീകരണങ്ങൾ സംബന്ധിച്ച അവസാനവട്ട യോഗം ഇന്ന് വൈകിട്ട് നാലിന് മുല്ലപ്പെരിയാറിൽ നടക്കും. ജലനിരപ്പ് നിജപ്പെടുത്തുന്നത് സംബന്ധിച്ച് കേരളത്തിന്‍റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.