മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിൽ, പെരിയാറിൽ ജാഗ്രതാ നിർദേശം

കുമളി: മുല്ലപ്പെരിയാൻ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതേതുടർന്ന് തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പ് കേരളത്തിന് നൽകി. രാവിലെ ഏഴുമണിക്ക് പുറത്തുവിട്ട കണക്ക് പ്രകാരം 141.05 അടിയാണ് നിലവിലെ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിന്‍റെ അനുവദനീമായ പരമാവധി സംഭരണശേഷി.

അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കൂടിയതും നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. സെക്കൻഡിൻ 4261 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ശരാശരി ഒഴുകിയെത്തുന്നത്. ഇതിൽ 511 ഘനയടി വെള്ളം മാത്രമാണ് ടണൽ വഴി തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്.

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് 142 അടിയിൽ എത്തുന്നതോടെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കി കളയാനുള്ള നടപടികളിലേക്ക് അധികൃതർ കടക്കും.

Tags:    
News Summary - Mullaperiyar water level at 141 feet, alert in Periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.