മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു; ഉപസമിതി സന്ദർശനം 18ന്

കു​മ​ളി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് മൂ​ന്ന​ടി ഉ​യ​ർ​ന്ന് 123ലെ​ത്തി. അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 746.25 ഘ​ന​യ​ടി ജ​ലം ഒ​ഴു​കി​യെ​ത്തു​മ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 1200 ഘ​ന​യ​ടി ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്.

അ​ണ​ക്കെ​ട്ടി​ൽ മ​ഴ​ക്കാ​ല​ത്ത് സ്വീ​ക​രി​ക്കാ​റു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക് റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ അ​ഞ്ചം​ഗ ഉ​പ​സ​മി​തി ജൂ​ലൈ 18ന് ​അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കും.മു​ല്ല​പ്പെ​രി​യാ​ർ ജ​ലം സം​ഭ​രി​ക്കു​ന്ന തേ​നി വൈ​ഗ ഡാ​മി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മ​ധു​ര, ദി​ണ്ടു​ക്ക​ൽ ജി​ല്ല​ക​ളി​ലേ​ക്ക് ജ​ലം തു​റ​ന്നു​വി​ട്ടി​രു​ന്നു. ഈ ​മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ജ​ലം തു​റ​ന്നു​വി​ട്ട​ത്.

Tags:    
News Summary - Mullaperiyar water level rises-Sub-committee visit on 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.