ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതില്‍ ഹൃദയവേദനയുണ്ടെന്ന് മുല്ലപ്പള്ളി; കാരണം സോണിയയെ അറിയിക്കും

കോഴിക്കോട്: കോൺഗ്രസിന്‍റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതിരുന്നതിൽ അതീവ ദു:ഖമുണ്ടെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍. പങ്കെടുക്കാത്തതിന്‍റെ കാരണം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നാളത്തെ കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരമാണ് നടന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. താന്‍ കളിച്ചുവളർന്ന, തന്റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഖമുണ്ട്. പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അങ്ങേയറ്റം മനോവ്യഥ എനിക്കുണ്ടായിട്ടുണ്ട്. പങ്കെടുക്കാതിരുന്നതിന്‍റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. അത് സോണിയഗാന്ധിയെ അറിയിക്കും.

കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റാണ് തന്നെ ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചത്. ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Tags:    
News Summary - Mullappally ramachandran about why he didnt attend chintan shivir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.