മലപ്പുറം: നിയമസഭാ സ്പീക്കർ ആയി നിയമിതനാകുന്ന എ.എൻ ഷംസീർ എം.എൽ.എക്ക് അഭിനന്ദനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലാണ് ഷംസീർ അവരോധിക്കപ്പെട്ടിരിക്കുന്നതെന്നത് സന്തോഷം പകരുന്നതാണെന്ന് മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയമായി ഭിന്നചേരിയിലാണെങ്കിലും നല്ല വ്യക്തിബന്ധം എപ്പോഴും കാത്തുസൂക്ഷിക്കുന്ന പൊതുപ്രവർത്തകനാണ് ഷംസീറെന്ന് തങ്ങൾ കുറിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദർശിച്ചത് സാന്ദർഭികമായി ഓർത്തുപോവുന്നു. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിന്റെ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു. 15-ാം കേരള നിയമസഭയിലെ നിയുക്ത സ്പീക്കർ എ.എൻ ഷംസീറിന് അഭിനന്ദനങ്ങളെന്നും മുനവ്വറലി തങ്ങൾ കുറിച്ചു.
രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും നല്ല വ്യക്തിബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുന്ന പൊതുപ്രവർത്തകനാണ് എ.എൻ ഷംസീർ എം.എൽ.എ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം ശ്രീ. കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദർശിച്ചത് സാന്ദർഭികമായി ഓർത്ത് പോവുന്നു. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിെൻറ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു. പതിനഞ്ചാം കേരള നിയമസഭയിലെ നിയുക്ത സ്പീക്കർ ശ്രീ എഎൻ ഷംസീറിന് അഭിനന്ദനങ്ങൾ !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.