മുണ്ടക്കൈ: ശാസ്ത്ര സെമിനാർ സപ്റ്റമ്പർ ഒമ്പതിന്

കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കാലാവസ്ഥാ ശാസ്ത്രം, ദുരന്ത നിവാരണ ശാസ്ത്രം, ജലവിഭവ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, താങ്ങിയ മേഖലയിലെ ശാസ്രജ്ഞരും വിദഗ്ദരും പങ്കെടുക്കുന്ന ഏകദിന സെമിനാർ നടത്തുന്നു. കൽപ്പറ്റ സ്വാമിനാഥൻ ഫൌണ്ടേഷനിൽ വെച്ച് നടത്തുന്ന സെമിനാർ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്യും.

ഡോ: കെ.ജി. താര (മുൻ മെമ്പർ, ദുരന്ത നിവാരണ അതോറിറ്റി) ഡോ: സുഭാഷ് ചന്ദ്രബോസ് (മുൻ ഡയറക്ടർ, ജലവിഭവ മാനേജ്മെൻ്റ്, ഭൗമശാസ്ത്ര വിദഗ്ദൻ), ഡോ .ജഗദീഷ് കൃഷ്ണസ്വാമി (ഡീൻ, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്, ഹ്യൂമൻ സെറ്റിൽമെൻ്റ്), ഡോ:എസ്. അഭിലാഷ് (ഡയറക്ടർ, അഡ്വാൻസ് സെൻ്റർ ഓഫ് അഡ്മൊസ്ഫിയറിക്ക് റഡാർ റിസർച്ച്, കൊച്ചിൻ യൂനിവേസിറ്റി) ഡോ: ടി.വി. സജീവ് ( പ്രിൻസിപ്പിൾ സയൻ്റിസ്റ്റ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ) ഡോ: ബ്രിജേഷ് (അസിസ്റ്റൻ്റ് പ്രഫസർ, ജിയോ ളജി തലവൻ ,പൊന്നാനി എം.ഇ.എസ് കോളജ് ) കെ. ശരവണകുമാർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ് വിദഗ്ദൻ), ജയരാമൻ ( സീനിയർ ഫെല്ലോ) തുടങ്ങിയർ സംബന്ധിക്കും.

മുണ്ടക്കൈ ഒറ്റപ്പെട്ട ദുരന്തമല്ല. ഇത്തരം ദുരന്തങ്ങൾ സമീപകാലത്തായി വയനാടിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ദുരന്തം വയനാടിൻ്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിയെയും ജീവിതോപാധികളെയും ഗുതതരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നകൾക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ളതും യുക്തിഭദ്രവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അതിൻ്റെ ഭാഗമായിട്ടാണ് സെമിനാർ നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Mundakai: Science Seminar on September 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.