പയ്യന്നൂർ: മണ്ടൂർ ബസ് അപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സച്ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ചികിത്സയിലുള്ളവരെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളജ് അധികൃതർ കുറ്റമറ്റ ചികിത്സയാണ് നൽകിവരുന്നതെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച് കലക്ടറുടെ റിപ്പോർട്ടിനുശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കും. സംസ്കാര ചടങ്ങുകൾക്ക് 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.