തിരുവനന്തപുരം: തൃശൂര്‍-കുറ്റിപ്പുറം റോഡിന്റെ ഭാഗമായ മുണ്ടൂർ - പുറ്റെക്കര റോഡ് വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കായി 96.47 കോടി രൂപയുടെ ഉയർത്തിയ അടങ്കലിന് ധനവകുപ്പ് അനുമതി നൽകി. മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലെ റോഡ് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നാലുവരി പാതയായി വികസിപ്പിക്കാനാണ് അടങ്കൽ പുതുക്കിയത്.
ഈ ഭാഗത്തെ ഇടുങ്ങിയ റോഡ് പ്രധാന കേന്ദ്രമായ മുണ്ടൂരിന്റെ അടക്കം വികസനത്തിന് തടസമായി. തൃശൂർ - കുറ്റിപ്പുറം റോഡിൽ മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ അപകടങ്ങളും പതിവായി. ഈ സാഹചര്യത്തിൽ മുണ്ടൂർ - പുറ്റെക്കര റോഡ് ഭാഗവും നാലുവരി പാതയായി വികസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി 62.70 കോടി രൂപയുടെ അടങ്കലിന് നേരത്തെ ഭരണാനുമതി നൽകി. ഇതിൽ 49.35 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. എന്നാൽ, സ്ഥലം ഏറ്റെടുക്കലിനുമാത്രം 56.99 കോടി രൂപ ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് അടങ്കൽ ഉയർത്തി റോഡ് വികസനം പൂർത്തിയാക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.