കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക്​ യാത്രികർ തലനാരിഴക്ക്​ രക്ഷപ്പെട്ടു

മൂന്നാർ: മൂന്നാറിന് സമീപം ആനയിറങ്കലിൽ കട്ടാനയുടെ ആക്രമണം. ബൈക്ക് യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 6.30നാണ്​ സംഭവം.

ദേശീയ പാതയിലെ വളവ് തിരിഞ്ഞ് വന്ന പെരിയ കനാൽ സ്വദേശികളായ ബൈക്ക് യാത്രികർ ആനയുടെ മുന്നിൽ പ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി ആനയെ കണ്ടതോടെ ഇവർ റോഡിൽ മറിഞ്ഞുവീണു. ആന ഇവർക്ക് നേരെ ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്നവർ ബഹളമുണ്ടാക്കിയതോടെ ആനയുടെ ശ്രദ്ധ തിരിയുകയും ഇരുവരും ഓടി രക്ഷപ്പെടുകയുമായിരുന്നു.

നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ടവാലൻ എന്ന ആനയിൽ നിന്ന്​ ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൊട്ടവാലൻ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.



Tags:    
News Summary - Munnar Elephants went wild again, the bikers escaped safely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.