മൂന്നാർ വ്യാജ പട്ടയം: അന്വേഷണത്തിന്​ പ്രത്യേക സംഘം വരും​ -സർക്കാർ ഹൈകോടതിയിൽ

കൊ​ച്ചി: മൂ​ന്നാ​ർ മേ​ഖ​ല​യി​​​​ലെ സ​ർ​ക്കാ​ർ ഭൂ​മി​ക്ക്​ വ്യാ​ജ പ​ട്ട​യം അ​നു​വ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം പ്ര​തി​ക​ളാ​യ കേ​സി​ൽ നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ​തി​ക​ര​മ​ല്ലെ​ന്ന കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യ​മി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക്​ അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സി​ന്‍റെ സം​ഘ​ത്തി​നൊ​പ്പം സ​ത്യ​സ​ന്ധ​നാ​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ വ​ൺ എ​ർ​ത്ത് വ​ൺ ലൈ​ഫ് അ​ട​ക്കം സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

സം​ഘാം​ഗ​ങ്ങ​ൾ ആ​രൊ​ക്കെ​യെ​ന്ന്​ അ​ടു​ത്ത ത​വ​ണ വി​ഷ​യം പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​റി​യി​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. മൂ​ന്നാ​ർ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ​ൻ മ​ധേ​ക്ക​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​ക്കാ​രാ​യി പ​രാ​മ​ർ​ശി​ക്കു​ന്ന 19 റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും അ​റി​യി​ക്ക​ണം. പ​ട്ട​യ​ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന എ​ൻ.​ഒ.​സി യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക്യു.​ആ​ർ കോ​ഡ് അ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടി.​എ. ഷാ​ജി ര​ണ്ടാ​ഴ്ച സ​മ​യം തേ​ടി. നേ​ര​ത്തെ കേ​സി​ൽ കോ​ട​തി സി.​ബി.​ഐ​യെ​യും ക​ക്ഷി ചേ​ർ​ത്തി​രു​ന്നു. മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ മു​ന്നൂ​റേ​ക്ക​റി​ല​ധി​കം ഭൂ​മി കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്നും കൈ​യേ​റ്റ​ത്തി​ന്​ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന പോ​ലു​ള്ള ദു​ർ​ബ​ല വ​കു​പ്പു​ക​ൾ മാ​ത്ര​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും കോ​ട​തി ആ​വ​ർ​ത്തി​ച്ചു. തെ​ളി​വി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കാ​ത്ത​തെ​ന്ന സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ അ​ന്വേ​ഷ​ണം ശ​രി​യാ​യി ന​ട​ന്നി​ല്ലെ​ന്നാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​പ​ടി.

വാ​ഗ​മ​ണി​ലും കൈ​യേ​റ്റം ന​ട​ന്ന​താ​യി കോ​ട​തി പ​റ​ഞ്ഞു. കൈ​യേ​റ്റ​ത്തി​നു​പി​ന്നി​ൽ മാ​ഫി​യ​ക​ളു​ണ്ട്. രേ​ഖ​ക​ൾ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ ഇ​തൊ​ക്കെ ന​ട​ക്കൂ​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​മെ​ന്നും ഓ​രോ കേ​സും പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​മെ​ന്നും ഡി.​ജി.​പി അ​റി​യി​ച്ചു. ഇ​തി​നാ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ തീ​ർ​പ്പാ​ക്കി​യ കേ​സു​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Munnar fake pattayam: Special team will come for investigation - Govt in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.