തൊടുപുഴ: മൂന്നാർ സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിലെ കേസ് വാദിക്കാൻ സർക്കാറിനുവേണ്ടി ആര് ഹാജരാകണമെന്ന സി.പി.എം-സി.പി.െഎ തർക്കത്തിൽ ജയം ആർക്കെന്ന് വെള്ളിയാഴ്ച അറിയാം. നിലവിലെ അഡീഷനൽ അഡ്വക്കറ്റ് ജനറൽതന്നെ ഹാജരായാൽ മതിയെന്ന് റവന്യൂ മന്ത്രിയും പകരം അഭിഭാഷകനെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്ത വിഷയത്തിൽ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയാണ്. റവന്യൂ മന്ത്രിയുടെ നിർദേശം സ്വീകരിച്ച് അഡീഷനൽ അഡ്വക്കറ്റ് ജനറൽ (എ.എ.ജി) രഞ്ജിത് തമ്പാൻ ഹാജരാകാനാണ് കൂടുതൽ സാധ്യത.
അതേസമയം, പകരം അഭിഭാഷകനെ വിടാൻ വ്യാഴാഴ്ച വൈകിയും അഡ്വക്കറ്റ് ജനറലിനുമേൽ സമ്മർദമുണ്ട്. എന്നാൽ, താൻ തന്നെ ഹാജരാകുമെന്ന് രഞ്ജിത് തമ്പാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഇൗ കേസിൽ എ.എ.ജി തന്നെ ഹാജരായാൽ മതിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അഡ്വക്കറ്റ് ജനറലിന് കത്ത് നൽകിയ സാഹചര്യത്തിലാണിത്. കത്തിെൻറ പകർപ്പ് മുഖ്യമന്ത്രിയുടെ ഒാഫിസിനും കൈമാറിയിരുന്നു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസിൽ എ.എ.ജി കോടതിയിൽ പറയുന്നത് വകുപ്പിെൻറ വാദങ്ങളാണെന്നും റവന്യൂ വകുപ്പ് എടുക്കുന്ന നിലപാടുകൾക്ക് അനുസൃതമായല്ലാതെ അദ്ദേഹം കേസിൽ നിലപാടെടുക്കില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.
മൂന്നാറിെൻറ യഥാർഥ ചിത്രവും ചരിത്രവും അറിയാതെ നിലപാട് എടുക്കുന്ന എ.എ.ജിയെ മാറ്റി സീനിയറായ ആരെയെങ്കിലും നിയോഗിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് നിർദേശിച്ചത്. മൂന്നാറിലെ പ്രാദേശിക പാർട്ടി നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് എ.എ.ജി രഞ്ജിത് തമ്പാന് പകരം മറ്റൊരാൾക്ക് വക്കാലത്ത് നൽകാനായിരുന്നു നീക്കം. മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ നിർദേശം നടപ്പാക്കാൻ എ.ജി തുനിഞ്ഞതോടെ രഞ്ജിത് തമ്പാൻ വിവരം റവന്യൂ മന്ത്രിയെ അറിയിക്കുകയായിരുന്നു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ താൽപര്യം മറികടക്കാൻ റവന്യൂ മന്ത്രി ഇടപെട്ടത്.
എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയെ കണ്ട സി.പി.എം സംഘം, മൂന്നാർ കേസിൽ രഞ്ജിത് തമ്പാൻ എടുക്കുന്ന നിലപാടുകൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നാർ യോഗത്തിെൻറ സത്തക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫിസിലും ഇൗ പരാതിയുമായി എത്തിയതിനെത്തുടർന്നാണ് കേസിൽ എ.എ.ജിയെ ഒഴിക്കാൻ നീക്കമുണ്ടായത്. രഞ്ജിത് തമ്പാനെ വിളിച്ച അഡ്വക്കറ്റ് ജനറൽ കേസ് പ്രാധാന്യമുള്ളതായതിനാൽ സീനിയർ അഭിഭാഷകന് നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് നിർദേശമുള്ളതായി അറിയിച്ചു. തുടർന്നായിരുന്നു റവന്യൂ മന്ത്രിയുടെ ഒാഫിസിെൻറ ത്വരിത നീക്കം. മൂന്നാറിലെ ഭൂമി കൈയേറ്റവും അനധികൃത നിർമാണവും സംബന്ധിച്ച കേസാണ് ഹരിത ട്രൈബ്യൂണൽ പരിഗണിക്കുന്നത്. ഹരിത കോടതിയുടെ പല നിർദേശങ്ങളും സർക്കാർ നിലപാടുകൾക്ക് വിരുദ്ധമായ പശ്ചാത്തലത്തിലാണ് എ.എ.ജിയെ മാറ്റിയേ തീരൂ എന്ന നിലപാട് സി.പി.എം എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.