മൂന്നാർ: അനധികൃത റിസോർട്ടുകൾക്കെതിരെ ജില്ല ഭരണകൂടം നടപടിയുമായി മുന്നോട്ടു പോകുേമ്പാൾ അതേ റിസോർട്ടുകളിൽ സന്ദർശകരെ എത്തിക്കാൻ ടൂറിസം വകുപ്പ് രംഗത്ത്. മൂന്നാറിലെ ഹോട്ടലുകൾ കോവളത്ത് നടത്തുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കുന്നത് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയടക്കം ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ.
മൂന്നാറിലെ അനധികൃത റിസോർട്ടുകൾ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുേമ്പാഴാണ് അതേ റിസോർട്ടുകൾ സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യം വിവാദമാകുന്നത്. ബുധനാഴ്ച കോവളത്ത് ‘മൂന്നാർ ടൂറിസം പാർട്ട്ണർഷിപ് മീറ്റ്-2017’ എന്ന പേരിലുള്ള പരിപാടിയുടെ മുഖ്യസംഘാടകർ ചിത്തരപുരത്ത് ദേവികുളം സബ്കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ റിസോർട്ടുകളാണ്.
മൂന്നാറിെലയും സമീപങ്ങളിലെയും അനധികൃത നിർമാണങ്ങൾ നിർത്തിവെക്കണമെന്ന് സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയിട്ട് അധികദിവസം ആയിട്ടില്ല. ഇതുവകവെക്കാതെ ഇതേ റിസോർട്ട് ഉടമകൾ ചേർന്ന് നടത്തുന്ന മാർക്കറ്റിങ് പരിപാടിക്ക് വിനോദസഞ്ചാര വകുപ്പുതന്നെ നേതൃത്വം നൽകുന്നതാണു വിവാദമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.