മൂന്നാറിൽ ​െകട്ടിട നിർമ്മാണത്തിന്​ നിയന്ത്രണവുമായി ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: മൂന്നാറിൽ കെട്ടിട നിർമ്മാണത്തിന്​ നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കെട്ടിടങ്ങൾ നിർമിക്കാൻ​ പഞ്ചായത്തി​​െൻറ അനുമതി മാത്രം മതിയാവില്ല.  നിർമാണങ്ങൾക്ക്​ റവന്യൂ വകുപ്പി​​െൻറയും മലിനീകരണ നിയന്ത്രണ ബോർഡി​​െൻറ അനുമതി വേണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. 

ഏലമലക്കാടുകളിൽ മരം മുറിക്കാൻ പ്രത്യേക അനുമതി വേണമെന്നും ഹരിത ട്രൈബ്യൂണൽ അറിയിച്ചു. മൂന്നാറിൽ ചട്ടങ്ങൾ ലംഘിച്ച്​ നിർമിച്ച കെട്ടിടങ്ങൾക്ക്​ പഞ്ചായത്ത്​ എൻ.ഒ.സി നൽകിയിട്ടുണ്ടെന്നും ട്രൈബ്യൂണൽ കണ്ടെത്തി. കേസിൽ ദേവികുളം സബ്​കലക്​ടർ ​ ശ്രീറാം വെങ്കിശ്വേർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. 

അതേസമയം, മൂന്നാറിന്​ പ്രത്യേക നയമുണ്ടെന്നും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും സർക്കാർ ട്രൈബ്യൂണൽ അറിയിച്ചു. 

Tags:    
News Summary - munnar- national green tribunal- kerala government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT