മന്ത്രി മണിക്കെതിരായ പെമ്പിളൈ ഒരുമൈ സമരം അവസാനിപ്പിച്ചു

മൂന്നാർ: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തി വന്ന സമരം താൽകാലികമായി അവസാനിപ്പിച്ചു. മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. 

ജൂലൈ ഒമ്പതിന് രണ്ടാംഘട്ട സമരം ആരംഭിക്കാനാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകരുടെ തീരുമാനം. തോട്ടം തൊഴിലാളികൾക്ക് ഭൂമി നൽകണമെന്നാവശ്യവും രണ്ടാംഘട്ട സമരത്തിൽ ഉന്നയിക്കും. 20 ദിവസമായി പെമ്പിളൈ ഒരുമൈ പ്രവർത്തകർ തുടരുന്ന സമരം ഏപ്രിൽ 25നാണ് ആരംഭിച്ചത്.

സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈക്കെതിരെ ഇടുക്കി ഇരുപതേക്കറില്‍ നടത്തിയ പരിപാടിയിലാണ് മന്ത്രി എം.എം. മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഈ പരാമർശത്തിന്‍റെ പേരിൽ മണിക്കെതിരെ രാജാക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാമർശം വിവാദമായതോടെ മണിയെ സി.പി.എം പരസ്യമായി ശാസിക്കുകയും ചെയ്തു. 

Full View
Tags:    
News Summary - munnar pembilai orumai strike against minster mm mani is temporarily stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.