കോവിഡ്​, പ്രതികൂല കാലാവസ്ഥ; രക്ഷാപ്രവർത്തനത്തിൽ മാതൃകയായി മൂന്നാർ

മൂന്നാര്‍: കോവിഡെന്ന മഹാമാരിയിലും ദുരന്തമുഖത്തും പതറാതെ നില്‍ക്കുകയാണ് മൂന്നാറിലെ ഉദ്യോഗസ്ഥവൃന്ദവും പ്രാദേശിക രാഷ്​ട്രീയ നേതൃത്വവും. പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം ഓടിയെത്തിയത് ഇവര്‍തന്നെയായിരുന്നു.

കാലവര്‍ഷം പെയ്തിറങ്ങുമ്പോള്‍ അപകടം പതിവാണെങ്കിലും പെട്ടിമുടിയിലുണ്ടായ ദുരന്തത്തി​െൻറ നടുക്കത്തിലാണ് മൂന്നാര്‍. 83 തൊഴിലാളികള്‍ താമസിച്ചിരുന്ന നാല് ലയങ്ങള്‍ മണ്ണിടിച്ചിലില്‍ ഒലിച്ചുപോവുകയും പലരെയും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുമാണ് ദുരന്തമുഖത്ത് നിലനില്‍ക്കുന്നത്.


മൂന്നുവശം മലകള്‍ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയില്‍ ഇത്തരമൊരു ദുരന്തം ആരും പ്രതീക്ഷിച്ചതുമില്ല. കോവിഡ് പിടിമുറുക്കിയതോടെ നാട്ടിലേക്ക് മടങ്ങാനിരുന്നവര്‍വരെ ദുരന്തത്തില്‍ അകപ്പെട്ട് മണ്‍മറഞ്ഞുപോയി. 83 പേര്‍ മരിച്ചെന്നാണ് ജില്ല ഭരണകൂടം ഔദ്യോഗികമായി പറയുന്നതെങ്കിലും കുടുതല്‍പേര്‍ അപകടത്തില്‍ അകപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് നാട്ടുകാർ.

അപകടത്തെച്ചൊല്ലിയും ധനസഹായത്തെച്ചൊല്ലിയും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ തൊഴിലാളികളെ കണ്ടെത്താന്‍ മൂന്നാറിലെ ജനവും ഉദ്യോഗസ്ഥരും കര്‍മനിരതരായി തിരച്ചില്‍ നടത്തുകയാണ്. അപകടം നടന്ന ദിവസം മുതല്‍ കണ്ണൻദേവൻ കമ്പനി എം.ഡി അടക്കമുള്ളവരും പെട്ടിമുടിയിലുണ്ട്. ഡി.എഫ്.ഒ കണ്ണന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്​മി, പഞ്ചായത്ത് പ്രസിഡൻറുമാരായ ആര്‍. കറുപ്പസ്വാമി, സുരേഷ്‌കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജിത്ത്കുമാർ എന്നിവരും തിരച്ചിലില്‍ പങ്കാളികളാണ്.

ഡി.വൈ.എഫ്.ഐയും ടീം വെല്‍ഫയറും ഐ.ആർ.ഡബ്ല്യുവും സജീവമായി പങ്കെടുക്കുന്നു. ജീവന്‍ നഷ്​ടപ്പെട്ടവരെ കണ്ടെത്താന്‍ ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരും രാഷ്​ട്രീയ നേതൃത്വവും സന്നദ്ധസംഘടനകളും രക്ഷാപ്രവർത്തനത്തിൽ മാതൃക സൃഷ്​ടിക്കുകയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.