കൊല്ലം: സംസ്ഥാനത്തെ തോട്ടം മേഖലയിൽ ലക്ഷക്കണക്കിന് ഏക്കർ ഭൂമി ടാറ്റയടക്കം വമ്പൻ കുത്തകകൾ ൈകക്കലാക്കിയത് സി.പി.െഎയുടെ മുഖ്യമന്ത്രിയായ സി. അച്യുതമേനോെൻറ ഭരണകാലത്ത്. കമ്പനികളുടെ ആധാരങ്ങൾ ഇതിനു തെളിവാകുന്നു. തോട്ടം മേഖലയിലെ 90 ശതമാനം കമ്പനികളുടെയും ആധാരങ്ങളിൽ പറയുന്നത് ബ്രിട്ടീഷ് കമ്പനികളുടെ ൈകവശമുണ്ടായിരുന്ന തോട്ടങ്ങൾ അവരിൽനിന്ന് വിലക്ക് വാങ്ങിയെന്നാണ്. ഇൗ ആധാരങ്ങളെല്ലാമുണ്ടാക്കിയത് 1970 മുതൽ 79 വരെയുള്ള കാലത്താണ്. 1970 മുതൽ 77 വരെ മുഖ്യമന്ത്രിയായിരുന്നത് സി. അച്യുതമേനോനാണ്. 79ൽ പി.െക.വിയുമായിരുന്നു മുഖ്യമന്ത്രി.
അക്കാലത്ത് റവന്യൂ മന്ത്രിയായിരുന്നത് ബേബിജോണുമാണ്. ഇൗ ആധാരങ്ങളെല്ലാം വ്യാജമാണെന്നാണ് റവന്യൂ വകുപ്പിെൻറതെന്ന കണ്ടെത്തൽ. അഞ്ചു ലക്ഷം ഏക്കറാണ് ഇൗ കാലത്ത് വ്യാജ ആധാരങ്ങൾ വഴി കുത്തക കമ്പനികൾ ൈകക്കലാക്കിയത്. സംസ്ഥാനത്തിെൻറ മൊത്തം റവന്യൂ ഭൂമിയുടെ പകുതി വരുന്ന തോട്ടഭൂമി വീണ്ടെടുക്കണമെന്ന റിപ്പോർട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പൂഴ്ത്തിെവച്ചിരിക്കയുമാണ്. റിപ്പോർട്ടുകൾ പുറത്തുവന്നാൽ തട്ടിപ്പ് നടന്നത് സി.പി.െഎയുടെ ഭരണകാലെത്തന്നത് വെളിെപ്പടും. കമ്പനികളും കുടുക്കിലാവും. മൂന്നാറിലെയും മന്ത്രി തോമസ് ചാണ്ടിയുടെയും ൈകയേറ്റങ്ങൾക്കെതിരെ കർക്കശ നിലപാെടടുക്കുെന്നന്നു വരുത്തുന്ന മന്ത്രി ചന്ദ്രശേഖരനും സി.പി.െഎയും തോട്ടം മേഖലയിലെ വമ്പൻ ഭൂമി കുംഭകോണം സംബന്ധിച്ച റിപ്പോർട്ടുകളിൽ തുടരുന്ന മൗനം ദുരൂഹത ഉണർത്തുന്നു.
മൂന്നാറിലേതടക്കം സംസ്ഥാനത്ത് ടാറ്റയുടെ കമ്പനികൾ ൈകവശം െവക്കുന്ന ഭൂമിക്ക് ആധാരങ്ങൾ ചമച്ചത് 1976 ഡിസംബർ 31നാണ്. ഹാരിസൺസിെൻറ ആധാരത്തിൽ പറയുന്നത് 1977ൽ ബ്രിട്ടീഷ് കമ്പനിയുടെ ഭൂമി വിലയ്ക്ക് വാങ്ങിയെന്നാണ്. ടി.ആർ ആൻഡ് ടീയുടെ ആധാരങ്ങളും 1977ന് ശേഷം ചമച്ചവയാണ്. സ്വാതന്ത്ര്യം കിട്ടി 30 വർഷത്തിനു ശേഷം വിദേശ കമ്പനികൾ ചമച്ച ഇൗ ആധാരങ്ങൾക്ക് നിയമസാധുതയിെല്ലന്നും ഇവരുടെ പക്കലുള്ള ഭൂമി മുഴുവൻ ഏെറ്റടുക്കണമെന്നുമാണ് റവന്യൂ സ്പെഷൽ ഒാഫിസറുടെ റിപ്പോർട്ട്. അഞ്ചു ലക്ഷത്തോളം ഏക്കർ സർക്കാറിന് ഏെറ്റടുക്കാമെന്നും നിയമ നിർമാണം വഴിയായാൽ കോടതി ഇടപെടലില്ലാതെ നടപടി എളുപ്പത്തിൽ സാധ്യമാകുമെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇൗ റിപ്പോർട്ടാണ് ഒരു വർഷത്തോളമായി മന്ത്രി പൂഴ്ത്തിെവച്ചിരിക്കുന്നത്. ഹാരിസൺസ് മലയാളം കമ്പനിയുടെ വിദേശ പണം കടത്തലും ഭൂമി ഇടപാടുകളും സംബന്ധിച്ച് സി.ബി.െഎ അന്വേഷണം നടത്തണെമന്ന് കാട്ടി റവന്യൂ സ്പെഷൽ ഒാഫിസർ 2016 െസപ്റ്റംബർ 24ന് നൽകിയ റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല. ടാറ്റയും ഹാരിസൺസും അടക്കം കമ്പനികൾക്കെതിരായി നിലവിൽ ഹൈകോടതിയിൽ ഉള്ള കേസുകളിൽ ഇൗ റിപ്പോർട്ടുകളൊന്നും ചൂണ്ടിക്കാട്ടാത്തതിനാൽ കമ്പനികൾ അനുകൂല ഉത്തരവുകൾ നേടിയെടുക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.