കോഴിക്കോട്: കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്ന് കെ. മുരളീധരൻ എംപി. തനിക്ക് ഗ്രൂപ്പിെൻറ ആനുകൂല്യം ലഭിച്ചിട്ടില്ല. എന്നും അംഗീകരിച്ചത് ഹൈക്കമാൻഡ് മാത്രമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകുന്നത് ഹൈക്കമാൻഡാണെന്നും വടകരക്ക് പുറമേ വട്ടിയൂർകാവിൽ പ്രചരണത്തിനിറങ്ങുമെന്നും മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.
ശശി തരൂരിെൻറ സാന്നിധ്യം കോൺഗ്രസിന് ഗുണം ചെയ്യും. മുല്ലപ്പള്ളി തെൻറ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും, വിജയ സാധ്യതയുള്ളവരെ ഗ്രൂപ്പുകൾക്ക് നിർദേശിക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.