തിരുവനന്തപുരം: വടകരയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധെപ്പട്ട് പാർട്ടിനേതൃത്വവുമായി ഇടഞ്ഞ് മണ്ഡലത്തിലെ പ്രചാരണപരിപാടികളിൽനിന്ന് വിട്ടുനിൽക്കുെമന്ന് പ്രഖ്യാപിച്ചതിന് പിന്നാെല കെ. മുരളീധരൻ എം.പി തലസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ സജീവമായി. എം.എൽ.എ ആയിരുന്നപ്പോൾ പ്രതിനിധീകരിച്ചിരുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിെല വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച അദ്ദേഹം പ്രചാരണം നടത്തി. വരുംദിവസങ്ങളിലും വട്ടിയൂർക്കാവിൽ വിവിധ യോഗങ്ങളിൽ അദ്ദേഹം പെങ്കടുക്കുന്നുണ്ട്. അതേസമയം, വടകരയിൽ മുരളി പ്രചാരണത്തിനിറങ്ങുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
വ്യാഴാഴ്ച പ്രചാരണത്തിനിടെ മാധ്യമങ്ങളെ കണ്ട മുരളീധരൻ കോൺഗ്രസിെല പ്രാേദശിക തർക്കങ്ങൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്ശേഷം ചർച്ചചെയ്യാമെന്ന് വ്യക്തമാക്കി. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന്പോയിട്ടില്ല. നേതാക്കളും അതിനോട് സഹകരിക്കണം. എന്തായാലും താൻ പ്രവർത്തകരുടെ വികാരേത്താടൊപ്പമാണ്. പാട്ടിയിൽ ചില പ്രശ്നങ്ങളുണ്ട്. പേക്ഷ, അത് ചർച്ചചെയ്യേണ്ട സമയം ഇതെല്ലന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി വരുന്നതിന് മുമ്പും കേരളത്തിൽ വികസനം ഉണ്ടായിട്ടുണ്ട്. വികസനത്തിൽ കിഫ്ബി ഒരു ഘടകം അല്ല. കുേറ കടം തിരിച്ചുകൊടുക്കേണ്ട അവസ്ഥയാണ്. കിഫ്ബി ഒട്ടും സുതാര്യമല്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ കത്തയച്ച് കേരളം ക്ഷണിച്ചുവരുത്തിയതാണെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.