തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവർത്തകനായ വടകര കക്കട്ടില്‍ അമ്പലക്കുളങ്ങരയിലെ കല്ലുപുരയ ില്‍ വീട്ടിൽ കെ.പി. രവീന്ദ്രനെ (47) ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്ക് ജീവപ ര്യന്തം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയും.
പാനൂര്‍ സെന്‍ട്രല്‍ പൊയിലൂർ കച്ചേരിയിലെ ഏച്ചിലാട്ട് ചാലില്‍ ഹൗസിൽ എ.സി. പവിത്രന്‍ (49), തൃശൂര്‍ വാടാനപ്പള്ളി തമ്പാന്‍കടവിലെ കാഞ്ഞിരത്തിങ്കല്‍ വീട്ടിൽ ഫല്‍ഗുനന്‍ (49), സെന്‍ട്ര ല്‍ പൊയിലൂർ കച്ചേരിയിലെ കുഞ്ഞിപ്പറമ്പത്ത് ഹൗസിൽ കെ.പി. രഘു (47), കോഴിക്കോട് മാറാട് അരക്കിണര്‍ ഭദ്രനിവാസില്‍ സനല് പ്രസാദ് (45), കൂത്തുപറമ്പ് നരവൂരിലെ കൊയമ്പ്രാൻ വീട്ടിൽ പി.കെ. ദിനേശന്‍ എന്ന പേട്ട ദിനേശന്‍ (48), മൊകേരി മാക്കൂൽപീട ികയിലെ കുനിയില്‍ കാളിയത്താന്‍ ഹൗസിൽ ശശി എന്ന കൊട്ടക്ക ശശി (50), കൂത്തുപറമ്പ് കൊയമ്പ്രാന്‍ വീട്ടില്‍ അനില്‍കുമാര ്‍ (47), സെന്‍ട്രല്‍ പൊയിലൂർ കച്ചേരിയിലെ തരശ്ശിയില്‍ സുനി (47), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ പുത്തൻവീട്ടി ൽ പി.വി. അശോകന്‍ (45) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ മുഴുവന്‍ പ്രതികളും ആറുമാസം കൂടി തടവ് അനുഭവിക്കണം. ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവര്‍ അത് പൂര്‍ത്തിയാക്കിയ ശേഷം ഈ കേസിലെ ജീവപര്യന്തവും അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. ഒന്നു മുതല്‍ ഒമ്പതുവരെ പ്രതികള്‍ക്ക് 143 വകുപ്പ് പ്രകാരം മൂന്നുമാസവും 324 വകുപ്പ് പ്രകാരം ആറുമാസവും തടവുശിക്ഷയുമുണ്ട്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, ഒമ്പത് പ്രതികളായ പവിത്രന്‍, ഫല്‍ഗുനൻ, പേട്ട ദിനേശൻ, അനില്‍കുമാര്‍, പി.വി. അശോകന്‍ എന്നിവര്‍ 148 വകുപ്പുപ്രകാരം ആറുമാസവും മൂന്ന്, നാല്, ആറ്, എട്ട് പ്രതികളായ കെ.പി. രഘു, സനൽ പ്രസാദ്, കൊട്ടക്ക ശശി, തരശ്ശിയില്‍ സുനി എന്നിവര്‍ 147 വകുപ്പുപ്രകാരം മൂന്നുമാസവും തടവ് അനുഭവിക്കണം.
വിവിധ കേസില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകാരുമായ 31 പേരാണ് പ്രതികൾ. 21 പേരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു. 12ാം പ്രതി കണ്ണൂര്‍ താവക്കരയിലെ കുണ്ടത്തിൽ ഹൗസില്‍ രാകേഷ് വിചാരണക്ക് ഹാജരായില്ല. 2004 ഏപ്രില്‍ ആറിന് വൈകീട്ട് മൂന്നിനും മൂന്നരക്കുമിടയിലാണ് കൊലപാതകം നടന്നത്. സംസ്ഥാനത്ത് ജയിലിൽ നടന്ന ആദ്യ രാഷ്്ട്രീയ കൊലപാതകമാണിത്. കോളിളക്കം സൃഷ്ടിച്ച ഇൗ കേസില്‍ 15 വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച രാവിലെ 11.10ന് ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഉച്ചക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷാവിധി 15 വർഷത്തിനുശേഷം; സാക്ഷിമൊഴികൾ വിശ്വസനീയമെന്ന് കോടതി
തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികൾ ശിക്ഷക്ക് വിധേയരാവുന്നത് 15 വർഷങ്ങൾക്കുശേഷം. 2004 ഏപ്രില്‍ ആറിനാണ് അമ്പലക്കുളങ്ങര കല്ലുപുരയില്‍ കെ.പി. രവീന്ദ്രൻ (47) ജയിലിൽ മർദനമേറ്റതിനെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചത്. പ്രധാന സാക്ഷിമൊഴികളുടെ ബലത്തിൽ മാത്രമാണ് സംഭവത്തിൽ ഒമ്പത് പ്രതികെള കോടതി ശിക്ഷിക്കുന്നത്. ജയിലിലെ എട്ടാം ബ്ലോക്കിലെ സ്‌റ്റോര്‍ റൂമില്‍ പ്രതികള്‍ സൂക്ഷിച്ച ആയുധങ്ങളും വേലിയില്‍നിന്ന് പിഴുതെടുത്ത ഇരുമ്പ്പട്ട, ഇരുമ്പ്‌വടി, മരവടി എന്നിവയും ഉപയോഗിച്ച് കാൻറീന്‍ ഉള്‍പ്പെടുന്ന ഏഴാം ബ്ലോക്കിന് മുന്നിലെത്തിയ ശേഷം രവീന്ദ്രനെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പവിത്രന്‍ ഇരുമ്പ്പട്ട ഉപയോഗിച്ച് തലക്ക് കുത്തുകയും മറ്റുള്ളവര്‍ അടിക്കുകയും കുത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി കണ്ടെത്തിയ ഇൗ കേസിൽ സംഭവകാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ െഹഡ് വാർഡനായിരുന്ന പ്രവീൺ ബാബുവിെൻറയും തടവുകാരായ വളയത്തെ സി.പി. രാജുവിെൻറയും എൻ.പി. നാണുവിെൻറയും മൊഴിയാണ് കോടതി പ്രധാനമായും കണക്കിലെടുത്തത്. കൊല്ലപ്പെട്ട രവീന്ദ്രന് പുറമെ അക്രമത്തിൽ പരിക്കേറ്റയാളാണ് രാജു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ രാജു കോടതിയിൽ തിരിച്ചറിഞ്ഞു.
പ്രതികളിൽ ചിലരെ പ്രവീൺ ബാബുവും നാണുവും തിരിച്ചറിഞ്ഞു. 2018 ആഗസ്റ്റിലാണ് കേസിെൻറ വിചാരണ തുടങ്ങിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് േപ്രാസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, വധശിക്ഷ ആവശ്യമില്ലെന്നും അർഹിക്കുന്ന ശിക്ഷയാണ് പ്രതികൾക്ക് നൽകുന്നതെന്നും 100 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന അഞ്ചാംപ്രതി പേട്ട ദിനേശൻ, എട്ടാം പ്രതി തരശ്ശിയില്‍ സുനി എന്നിവരെ ശിക്ഷാവിധിക്കുശേഷം വിയ്യൂരിലേക്ക് കൊണ്ടുപോയി. ഒന്നാം പ്രതി പാനൂര്‍ സെന്‍ട്രല്‍ പൊയിലൂർ കച്ചേരിയിലെ ഏച്ചിലാട്ട് ചാലില്‍ ഹൗസിൽ എ.സി. പവിത്രന്‍ താൻ നിരപരാധിയാണെന്ന് കോടതിയെ അറിയിച്ചു. മറ്റു പ്രതികൾ കുടുംബപശ്ചാത്തലവും മറ്റു കാര്യങ്ങളും പറഞ്ഞ് ശിക്ഷയിൽ ഇളവ് േവണമെന്ന് േകാടതിയോട് ആവശ്യപ്പെട്ടു.
31 പ്രതികളിൽ 21 പേരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടിരുന്നു. തലശ്ശേരി എടത്തിലമ്പലത്തെ എം.പി. റെജുൽ, കാവുംഭാഗത്തെ വി.കെ. അനീഷ്, ഇല്ലിക്കുന്നിലെ എം.കെ. ശ്രീലേഷ്, കാവുംഭാഗം ചെറുമഠത്തിൽ സി. സജു, കാവുംഭാഗത്തെ എം.വി. സുജിത്, കാവുംഭാഗം വാവാച്ചിമുക്കിലെ പി.കെ. പ്രജീഷ്, എളയാവൂരിലെ എം.വി. സുഭാഷ്, ബേപ്പൂർ നടുവട്ടത്തെ കെ. മനോജ്, കോഴിക്കോട് മാറാട് അരക്കിണറിലെ എം.വി. സബീഷ്, പാനൂർ എലാങ്കോട്ടെ കെ.ടി. പ്രകാശൻ, സെൻട്രൽ എലാങ്കോട്ടെ എം.പി. അരവിന്ദാക്ഷൻ, എലാങ്കോട്ടെ തട്ടിൽ രൂപേഷ്, പെരിങ്ങളത്തെ മൊയിലോത്ത് ശശി, പെരിങ്ങളം എളയടത്ത് കുനിയിൽ ബിജു, പാനൂരിലെ കെ.പി. മനോജ്, എലാങ്കോട്ടെ എം. സുരേന്ദ്രൻ, എലാങ്കോട്ടെ കാട്ടിൻറവിട ജതീഷ്, സെൻട്രൽ പൊയിലൂരിലെ തരശ്ശിയിൽ രാജീവൻ, എച്ചിലാട്ട് ചാലിൽ അനീഷ്, എച്ചിലാട്ട് ചാലിൽ മനു എന്ന മനോഹരൻ, കുനിയിൽ ശൈലേന്ദ്രൻ എന്നിവരെയാണ് വെറുതെവിട്ടത്.
രവീന്ദ്രെൻറ മകന്‍ കെ.പി. രജീഷ്, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എൻ. ഹരിദാസ് തുടങ്ങിയവർ കോടതിയിൽ വിധികേള്‍ക്കാനെത്തിയിരുന്നു. മറ്റു ഏഴ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എം.കെ. ദിനേശനും പ്രതിഭാഗത്തിനായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള, എൻ. ഭാസ്കരൻ നായർ, ടി. സുനിൽകുമാർ, പി. േപ്രമരാജൻ എന്നിവരുമാണ് വാദിച്ചത്. പ്രതികളിൽനിന്ന് പിഴസംഖ്യ ഇൗടാക്കുകയാണെങ്കിൽ കൊല്ലപ്പെട്ട രവീന്ദ്രെൻറ കുടുംബത്തിന് നൽകണമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.