കാസർകോട്: ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്റസാധ്യാപകൻ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ കൊലപ്പെടുത്തിയത് ആസൂത്രിത പദ്ധതിയിലൂടെയാണെന്ന് അന്വേഷണ സംഘത്തലവൻ ഡോ. എ. ശ്രീനിവാസ്. ‘‘മദ്യപിച്ചിരുന്നുവെന്ന് പറയുന്നത് പ്രതികളാണ്. അവരുടെ രക്ഷക്കുവേണ്ടി പ്രതികൾ അങ്ങനെ പറയുന്നുവെന്ന് മാത്രമേ കാണേണ്ടതുള്ളൂ. എന്നാൽ, അന്വേഷണ സംഘത്തിെൻറ നിഗമനം അങ്ങനെയല്ല. റിയാസ് മൗലവിയെ കൊലപ്പെടുത്താൻ പ്രതികൾ ആസൂത്രിത പദ്ധതിയുണ്ടാക്കിയെന്നാണ് ഞങ്ങളുടെ നിഗമനം. സാക്ഷികളും തെളിവുകളും കോടതിയിൽ ഹാജരാക്കുേമ്പാൾ ഇക്കാര്യം തെളിയിക്കപ്പെടും’’ ^അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
റിയാസ് മൗലവിയെ വധിക്കുന്നതിന് ഏതാനും ദിവസംമുമ്പ് മീപ്പുഗിരിയിൽ നടന്ന അഡ്വ.സുഹാസ് സ്മാരക കബഡി ടൂർണമെൻറിൽ കർണാടകയിലെ ബി.ജെ.പി നേതാവ് സുഹാസിെൻറ കൊലക്ക് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചതായി ആരോപണമുണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയിലേക്ക് ഇൗ പ്രസംഗം കടന്നുവന്നിട്ടില്ലെന്നതും പ്രധാന പരാതിയായി വന്നു. ഇതിന് മറുപടിയായി ‘‘പ്രസംഗത്തിെൻറ പകർപ്പ് പരിശോധിച്ചുവരുകയാണെന്ന്’’ ക്രൈം ബ്രാഞ്ച് എസ്.പി ശ്രീനിവാസ് പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ പള്ളികയറിയുള്ള കൊലയെ മദ്യത്തിെൻറ പുറത്തുള്ള കേവലമായ കൊലപാതകമായി അന്വേഷണ സംഘം ചിത്രീകരിച്ചതിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. ഇതിെൻറ പ്രധാന കാരണം അന്വേഷണവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ അന്വേഷണ സംഘം പുറത്തറിയിച്ചില്ല എന്നതാണ്. ക്രമസമാധാന പ്രശ്നത്തിെൻറ പേരിലാണ് അന്വേഷണ റിപ്പോർട്ട് രഹസ്യമാക്കിെവച്ചതെന്ന് പറയുന്നുവെങ്കിലും മദ്യപിച്ച് നടത്തിയ കൊലപാതകമാണെന്ന റിപ്പോർട്ടാണ് സംഘം തയാറാക്കിയതെന്ന് വെളിപ്പെട്ടു. മദ്യപിച്ചിരുന്നുവെന്ന വാദവും പുറത്തുവന്നത് അന്വേഷണ സംഘത്തിലൂടെയല്ലാതെ മറ്റൊരുവഴിയില്ലായിരുന്നതാണ് ആരോപണത്തിന് കാരണം.
ഇതിനു പുറമെ പ്രതികൾ ആർ.എസ്.എസുകാരാണെന്ന വസ്തുതയും പുറത്തുപറയാൻ അന്വേഷണ സംഘം മടിച്ചു. മൂന്നാം പ്രതി നിധിൻ ഒഴികെ അജേഷും അഖിലും കടുത്ത ആർ.എസ്.എസ് പ്രവർത്തകരും സംഘാടകരുമാണെന്ന് ചിത്രങ്ങൾ സഹിതം പ്രചരിക്കാൻ തുടങ്ങിയതോടെ പൊലീസ് പ്രതിരോധത്തിലായി. അന്വേഷണ റിപ്പോർട്ടിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം പരാമർശിക്കുന്നുണ്ട്. എങ്കിലും അന്വേഷണ സംഘം തുറന്നുപറയാൻ തയാറായില്ല എന്നതും ആരെയോ സംരക്ഷിക്കാനുണ്ടെന്ന സംശയം ബലപ്പെട്ടു. ഗൂഢാലോചന അന്വേഷിക്കാനും പ്രതികൾ ആസൂത്രിത പദ്ധതിയൊരുക്കിയെന്നും അന്വേഷണ സംഘം തന്നെ തുറന്നുപറയാൻ തുടങ്ങിയിരിക്കുന്നു. പ്രതികളെ ബുധനാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചറിയൽ പരേഡിന് ഹാജരാക്കും. പ്രതികളിൽ ഒരാളെ പള്ളിയിലെ ഖത്തീബ് കണ്ടിരുന്നു. ഇതാണ് തിരിച്ചറിയൽ പരേഡ് നടത്താൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.