തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമായ മ്യൂറിൻ ടൈഫസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ അപൂർവമായാണ് ഈ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് മ്യൂറിൻ ടൈഫസാണെന്ന് സി.എം.സി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.

സെപ്തംബർ എട്ടിനാണ് ശരീരവേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ചികിത്സ തേടുന്നത്. കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായിരുന്നു.  ചെള്ള്പനി അടക്കമുള്ളവയുടെ പരിശോധന ഫലങ്ങൾ നെഗറ്റീവായിരുന്നു. തുടർന്നാണ് സി.എം.സി വെല്ലൂരിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നത്. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

Tags:    
News Summary - Murine typhus confirmed in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.