'ലീഗി​െൻറ  ശൈലിയാണ്​ ശരിയെന്ന്​ വേങ്ങരയിലെ വിജയം തെളിയിച്ചു'

കോഴിക്കോട്​: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗി​​​െൻറ  പരമ്പരാഗത വോട്ടുകൾ നഷ്​ടമായില്ലെന്ന്​ ലീഗ്​ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​. പാർട്ടിയുടെ അടിസ്​ഥാന ശക്​തിക്ക്​ ഒരു പോറലും  ഏറ്റിട്ടില്ലെന്നും ചില പ്രത്യേക രാഷ്​ട്രീയ സാഹചര്യത്തിൽ ലഭിച്ച  കൂടുതൽ വോട്ട്​ എ​േപ്പാഴും ലഭിക്കണമെന്നില്ലെന്നും യോഗത്തിന്​ ശേഷം  ലീഗ്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണ സ്വാധീനം  ഉപയോഗിച്ചിട്ടും കാബിനറ്റ്​ മുഴുവൻ മണ്ഡലത്തിൽ തമ്പടിച്ചിട്ടും  എൽ.ഡി.എഫിന്​ വലിയ നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല.  വേങ്ങരയിൽ ലീഗിന് വോട്ട്​ ചോർച്ചയുണ്ടായെന്നത്​ മാധ്യമ സൃഷ്​ടിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

പഞ്ചാബി​െല ഗുരുദാസ്​പൂരിൽ കോൺഗ്രസിനുണ്ടായ ഉജ്വല വിജയവും  വേങ്ങരയിൽ യു.ഡി.എഫിനുണ്ടായ വിജയവും കേന്ദ്ര, സംസ്​ഥാന  സർക്കാറുകൾക്കെതിരായ കനത്ത തിരിച്ചടിയാണെന്ന്​ സംസ്​ഥാന  അധ്യക്ഷൻ പാണക്കാട്​ ഹൈദരലി തങ്ങൾ പറഞ്ഞു. ദേശീയ തലത്തിൽ  യു.പി.എക്കും കേരളത്തിൽ യു.ഡി.എഫിനും  പ്രതീക്ഷയുളവാക്കുന്നതാണ്​ വിജയങ്ങളെന്ന്​ അദ്ദേഹം വ്യക്​തമാക്കി.  ലീഗിന്​ വോട്ട്​ കുറയുന്നത്​പോലും ഇത്രയ വലിയ ചർച്ചയാകുന്നത്​  പാർട്ടിയുടെ ശക്​തിയാണ്​ തെളിയിക്കുന്നതെന്ന്​ ദേശീയ ജന.​ സെക്രട്ടറി  പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.എൻ.എ. കാദറി​​​െൻറ വിജയം  തിളക്കമാർന്നതാണെന്നാണ്​ സെക്ര​േട്ടറിയറ്റ്​ വിലയിരുത്തിയത്​.  എൽ.ഡി.എഫിന്​ വോട്ട്​ കൂടിയത്​ അവരുടെ രാഷ്​ട്രീയ വിജയമായി  കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയതയെ  എതിർക്കുന്നതിൽ സി.പി.എമ്മി​​​െൻറ ശൈലിയല്ല മുസ്​ലിം  ലീഗിനുള്ളതെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ പറഞ്ഞു. ലീഗി​​​െൻറ  ശൈലിയാണ്​ ശരിയെന്ന്​ വേങ്ങരയിലെ വിജയം തെളിയിച്ചു. ഫാഷിസ്​റ്റ്​  സർക്കാരിനെതിരെ ദേശീയതലത്തിൽ കോൺഗ്രസി​​​െൻറ നേതൃത്വത്തിൽ  ഉയരുന്ന കൂട്ടായ്​മയോട്​ പോലും മുഖം തിരിക്കുന്ന സി.പി.എമ്മി​​​െൻറത്​  കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളാറിൽ അടിസ്​ഥാനമില്ല
കോഴിക്കോട്​: സോളാർ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട്​ മുൻ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉൾപ്പെടെ ഉയർന്ന  ആരോപണങ്ങൾക്ക്​ ഒരടിസ്​ഥാനവുമില്ലെന്ന്​ പി.കെ.  കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ്​ ബഷീറും വ്യക്​തമാക്കി. കമീഷൻ  റിപ്പോർട്ട്​ നൽകില്ലെന്ന്​ പറയുന്നത്​ അധാർമികമാണ്​. സർക്കാരിന്​  റിപ്പോർട്ട്​ നൽകാൻ എന്താണ്​ തടസ്സം? നിയമസഭയിൽ  വെക്കാനാണെങ്കിൽ എന്തിന്​ ഹൈലൈറ്റ്​സ്​ മാത്രം പുറത്തുവിട്ടു?  അടിസ്​ഥാനമില്ലാത്ത കാര്യങ്ങൾ കേസായി പരിണമിക്കില്ലെന്നും  നേതാക്കൾ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവി​​​െൻറ നേതൃത്വത്തിൽ നടക്കുന്ന കേരള ജാഥ  വിജയപ്പിക്കാൻ സെക്ര​േട്ടറിയറ്റ്​ തീരുമാനിച്ചിട്ടുണ്ട്​. ആരോപണങ്ങൾ  ഒറ്റക്കെട്ടായി നേരിടുമെന്നും ഇരുവരും പറഞ്ഞു.

Tags:    
News Summary - Muslim League Analysed Vengara Bye Election-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.