മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജാഥ ശനിയാഴ്ച പെരിന്തൽമണ്ണയിൽ സമാപിക്കും. അതിനുശേഷം ഞായറാഴ്ച സംസ്ഥാനത്തെ ലീഗ് ഭാരവാഹികളെയും ജില്ല, മണ്ഡലം നേതാക്കളെയും വിളിച്ചുചേർത്ത് നിർദേശങ്ങൾ തേടും. നിലവിലെ സീറ്റുകളിൽ ലീഗ് തന്നെയാകും മത്സരിക്കുക. പുതിയ സീറ്റുകളെ സംബന്ധിച്ച് യു.ഡി.എഫുമായി ചർച്ച ചെയ്യും.
ഇതോടൊപ്പം മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയെയും പ്രഖ്യാപിക്കും. യു.ഡി.എഫിൽ തർക്കങ്ങളൊന്നുമില്ല. തീർക്കാവുന്ന ചെറിയ പ്രശ്നങ്ങൾ മാത്രമേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.