ഇ. അഹമ്മദ് അത്യാസന്ന നിലയില്‍

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണു. അത്യാസന്ന നിലയില്‍ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലത്തെിച്ച അഹമ്മദിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതിഗുരുതരാവസ്ഥയിലായ അഹമ്മദ്  പേസ്മേക്കറിന്‍െറയും വെന്‍റിലേറ്ററിന്‍െറയും സഹായത്തിലാണെന്ന് ആശുപത്രി  അധികൃതര്‍ അറിയിച്ചു.  ബജറ്റ്  സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അഹമ്മദ് ചൊവ്വാഴ്ച രാവിലെ പാര്‍ലമെന്‍റ് മന്ദിരത്തിലത്തെിയത്. 11.05ന് പ്രൈവറ്റ് സെക്രട്ടറി ശഫീഖിനൊപ്പം പാര്‍ലമെന്‍റിലത്തെിയ അദ്ദേഹം  സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുമ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗം തുടങ്ങിയിരുന്നു. തുടര്‍ന്ന് പിന്‍നിരയിലിരുന്ന്് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയില്‍തന്നെ  ലോക്സഭ സുരക്ഷാജീവനക്കാര്‍ അബോധാവസ്ഥയിലായ അഹമ്മദിനെ സ്ട്രെച്ചറില്‍  പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്തെ ആംബുലന്‍സില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലത്തെിച്ചു. 

വിവരമറിഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എ.പി. അബ്ദുല്‍ വഹാബ്, എം.കെ. രാഘവന്‍, ആന്‍േറാ ആന്‍റണി, എന്‍.കെ. പ്രേമചന്ദ്രന്‍,  മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു എന്നിവരും ആശുപത്രിയില്‍ കുതിച്ചത്തെി. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ആശുപത്രിയിലത്തെി. അദ്ദേഹം ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് ട്രോമാ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ‘‘അഹമ്മദ് പേസ്മേക്കറിലും വെന്‍റിലേറ്ററിലുമായി അത്യാസന്ന നിലയിലാണെന്ന്’’ നോട്ടീസ് പതിച്ച് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും  ചെയ്തു. മകള്‍ ഡോ. ഫൗസിയ ഷെര്‍ഷാദ്, മകന്‍ റഈസ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവര്‍ വൈകുന്നേരം ആശുപത്രിയിലത്തെിയെങ്കിലും അധികൃതര്‍ കാണാന്‍ അനുവദിച്ചില്ല. 

Full View
Tags:    
News Summary - muslim league Leader E Ahamed Collapses In Parliament, Rushed To Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.