തിരുവനന്തപുരം: യു.ഡി.എഫ് പ്രവർത്തനത്തിൽ ലീഗിന് അസംതൃപ്തിയിെല്ലന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നാൽ, കൂടുതൽ ഉഷാറാകണം എന്നാണ് അഭിപ്രായം. മുന്നണി പ്രവർത്തനം വ്യവസ്ഥാപിതമാക്കാൻ തീരുമാനമുണ്ട്. യു.ഡി.എഫിൽനിന്നും ചിലർ കൊഴിഞ്ഞുപോകുമെന്ന പ്രചാരണം തള്ളിയ അദ്ദേഹം ഇന്ന് കാണാത്തയാളെയും നാളെ യു.ഡി.എഫിൽ കാണുമെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എം. വിൻസെൻറ് എം.എൽ.എക്ക് ന്യായമായ അവസരം കിട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം നിയമപരമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നടപടികൾക്കെതിരെ യു.ഡി.എഫിെൻറ നേതൃത്വത്തിൽ സമരം ആരംഭിക്കും. കേന്ദ്ര സർക്കാറിൽ അഴിമതി ഉണ്ടോ ഇല്ലയോ എന്നറിയാൻ പോകുന്നതേയുള്ളൂവെന്ന് കേരളത്തിലെ സംഭവം വ്യക്തമാക്കുന്നു. കേരളത്തിൽ ചെറിയ അവസരം വന്നപ്പോൾ ബി.ജെ.പി അഴിമതിയുടെ വിശ്വരൂപം പുറത്തു വന്നു.
സംസ്ഥാനത്ത് ബി.ജെ.പി ബദലല്ല എന്ന് വ്യക്തമായി. യുഡി.എഫ്തന്നെയാണ് കേരളത്തിനും ബി.ജെ.പിക്കും നല്ലത് എന്ന വിലയിരുത്തൽ വന്നുകഴിഞ്ഞു. പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തുന്ന യോഗങ്ങൾ ഫലപ്രദമാെണന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചർച്ച ചെയ്യുന്ന കാര്യങ്ങളാണ് പാർലെമൻറിൽ ഉന്നയിക്കുന്നത്. ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാകുംവിധം കർഷക പ്രക്ഷോഭം ശക്തിെപ്പട്ടുവരുകയാണ്. നോട്ട് നിരോധത്തിെൻറ പ്രതിഫലനം പല സംസ്ഥാനങ്ങളിലും വന്നുതുടങ്ങി. ജനങ്ങളെ മതവും ജാതിയും പറഞ്ഞ് തരംതിരിക്കാനുള്ള ബി.ജെ.പിയുടെ ആത്മവിശ്വാസം പല സംസ്ഥാനങ്ങളിലും നഷ്ടപ്പെട്ടു.
ഭാവിയിൽ ബി.ജെ.പിക്ക് തിരിച്ചടി വരും. മഅ്ദനിക്ക് മാനുഷിക പരിഗണന നൽകണം എന്നാണ് ലീഗിെൻറ അഭിപ്രായം. ഇത്രയും നാൾ ജയിലിൽ കിടന്ന ഒരാൾക്ക് നിയമം അനുശാസിക്കുന്ന അവസരം നൽകണം. വേങ്ങര ഉപതെരഞ്ഞെടുപ്പിന് ലീഗ് സന്നദ്ധമാണ്. വിജ്ഞാപനം വന്നശേഷമാണ് സ്ഥാനാർഥിയെ തീരുമാനിക്കുക. മലപ്പുറത്തിെൻറ ആവർത്തനമായിരിക്കും വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.