മലപ്പുറം: മുത്തലാഖ് വിഷയത്തിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ആശങ്കക്ക് കാരണങ്ങളേറെയാണ്. വിഷയത്തില്‍ പാര്‍ലമെൻറ് നിയമനിര്‍മാണം നടത്തുമ്പോള്‍ ചർച്ചകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നൽകാതെ മുന്നോട്ടുപോകാനാണ് കേന്ദ്രം ശ്രമിക്കുന്നതെങ്കില്‍ മറ്റ് മുസ്‌ലിം സംഘടനകളുമായി യോജിച്ച് കടുത്ത നിലപാടിലേക്ക് നീങ്ങേണ്ടിവരും. സുപ്രീംകോടതിയില്‍ കേസ് നടത്തിയ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനൊപ്പമായിരുന്നു ലീഗ്. വിധി പഠിച്ച ശേഷം അവരുടെ നിലപാടുകള്‍ മനസ്സിലാക്കി കൂടെ നിൽക്കും. ധൃതിപിടിച്ച് നിയമനിർമാണം നടത്തേണ്ട സാഹചര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.