നാദാപുരം: തെരുവൻപറമ്പിൽ ലീഗ് ഓഫിസിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബെറിഞ്ഞത്.
ബോംബേറിൽ ഓഫിസിെൻറ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു. ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബാണ് ഓഫിസിനു നേരെ എറിഞ്ഞത്.
സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കപ്പുറം പ്രകമ്പനമുണ്ടാക്കി. ലീഗ് നേതാക്കളായ എൻ.കെ. മൂസ, വി.വി. മുഹമ്മദലി തുടങ്ങിയവരും നാദാപുരം പൊലീസും സ്ഥലത്തെത്തി. നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഓഫിസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.