ഒന്നാം യു.പി.എ മാതൃകയിൽ സംവിധാനം ഉണ്ടാകണം -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബി.ജെ.പി ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ മാതൃകയിലുള്ള ഐക്യമാണ് വേണ്ടതെന്നും ഇക്കാര്യം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ചതായും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സഖ്യവും സഹകരണവും രണ്ടാണ്. സഖ്യത്തി​​​െൻറ സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം സഹകരണം ഉറപ്പാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിലെങ്കിലും എൻ.ഡി.എയുടെ ഭാഗമല്ലാത്ത കക്ഷികള്‍ യോജിക്കേണ്ട സമയമാണിത്. യോജിപ്പിന് വിഖാതമായ കാര്യങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അത് നല്ല ലക്ഷണമല്ല. കേരളത്തിലാണ് സി.പി.എമ്മിന് കോണ്‍ഗ്രസുമായി യോജിക്കാനാകാത്തത്. രാജ്യത്തൊട്ടാകെ ബി.ജെ.പി വിരുദ്ധ നീക്കത്തിന് കോണ്‍ഗ്രസ് ആണ് നേതൃത്വം നല്‍കുന്നത്. ദേശീയ^സംസ്​ഥാന രാഷ്​ട്രീയങ്ങളെ രണ്ടായി കണ്ട്​ ഒന്നാം യു.പി.എ സര്‍ക്കാറി​​െൻറ മാതൃകയിൽ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തി​​​െൻറ പൊതുവായ വിഷയത്തില്‍ ഐക്യത്തി​​​െൻറ പുതിയ മേഖലകള്‍ തുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണി​ ഗ്രൂപ്​ സ്വീകരിച്ചിരിക്കുന്ന സ്വതന്ത്ര നിലപാട് പുനഃപരിശോധിക്കാന്‍ അവര്‍ തീരുമാനിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് ചര്‍ച്ചക്ക് സാധ്യതയുള്ളത്​. മാണി ഗ്രൂപ്​ സ്വീകരിച്ചിട്ടുള്ള സമീപനം എപ്പോഴും അങ്ങനെതന്നെ തുടരുമെന്ന് താന്‍ കരുതുന്നില്ല. എല്ലാ പാര്‍ട്ടികളും സമയമാകുമ്പോള്‍ ആലോചിച്ച് അവരുടെ തീരുമാനം പുറത്തുപറയും. അത്തരമൊരു ഘട്ടത്തില്‍ മാത്രമേ യു.ഡി.എഫുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചോ താന്‍ മധ്യസ്ഥനാകുന്നതിനെക്കുറിച്ചോ പറയാനാകൂ.

മഞ്ചേശ്വരം എം.എല്‍.എയെ രാജിവെപ്പിക്കാന്‍ മുസ്‌ലിം ലീഗ് ആലോചിക്കുന്നെന്ന വാര്‍ത്തയില്‍ സത്യത്തി​​​െൻറ അംശംപോലുമില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ അല്‍പമെങ്കിലും യാഥാർഥ്യം വേണം. വാര്‍ത്ത നല്‍കിയവര്‍ ആരെയാണ് ‘ലീഗ്’ എന്ന് ഉദ്ദേശിച്ചതെന്ന്​ അറിയില്ല. താനോ മറ്റ് നേതാക്കളോ ഇക്കാര്യം ആലോചിച്ചിട്ടും അറിഞ്ഞിട്ടുമില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതുപോലും നല്ല പ്രവണതയല്ല. കേസില്‍ ലീഗിന് എതിരായി ഒന്നും സംഭവിക്കില്ല. കേസ് നിലനില്‍ക്കുന്നതല്ല. പാര്‍ട്ടിക്ക് ഇതുസംബന്ധിച്ച് ആശങ്കയി​െല്ലന്നും അദ്ദേഹം പറഞ്ഞു.


 

Tags:    
News Summary - muslim league pk kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.