ലീഗ് പറഞ്ഞ കാര്യം തന്നെയാണ് മുരളീധരനും പറഞ്ഞത് -ഇ.ടി

കോഴിക്കോട്: കോൺഗ്രസിലെ വാക്പോരിൽ കക്ഷി ചേരാനില്ലെന്ന് മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. പ്രതിപക്ഷത്തിന്‍റെ പ്രതികരണം പോരെന്ന് കെ. മുരളീധരനെക്കാൾ മുൻമ്പെ ലീഗ് പറഞ്ഞിരുന്നു. ലീഗിനുള്ള പരാതികൾ യു.ഡി.എഫ് യോഗത്തിൽ അറിയിക്കുമെന്നും ബഷീർ വ്യക്തമാക്കി.

എൽ.ഡി.എഫ് അധികാരത്തിൽ വന്ന ശേഷം കേരളത്തിലുണ്ടായ പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഇതുകൂടാതെ ദേശീയ പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഇ.ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - muslim league support k muralidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.