തീവ്രവാദത്തിന്‍െറ പേരില്‍ അന്വേഷണ ഏജന്‍സികള്‍ അമിതാവേശം കാണിക്കരുത് -ലീഗ്

കോഴിക്കോട്: തീവ്രവാദനടപടികളുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ അമിതാവേശം കാണിക്കരുതെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്ട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും. മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളും അവര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും തീവ്രവാദത്തിലേക്ക് നയിക്കുമെന്ന നിലപാട് അമിതാവേശം കാണിക്കലാണ്. ഇത്തരം നിലപാടുകള്‍ തീവ്രവാദത്തെ ശക്തിപ്പെടുത്തുകയേ ചെയ്യൂ. ബടക്കാക്കി തനിക്കാക്കുന്ന നിലപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കരുത്. തീവ്രവാദത്തെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കരുത്. ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനം ഇക്കാര്യങ്ങളില്‍ ഇല്ളേയെന്ന് സംശയിക്കണം. പാഠപുസ്തകങ്ങളില്‍ തെറ്റ് വരാം. അത് തിരുത്തണം. ശംസുദ്ദീന്‍ പാലത്തിന്‍െറ പ്രസംഗത്തില്‍ തെറ്റുണ്ടാവാം. എന്നാല്‍, അതില്‍ യു.എ.പി.എ എടുത്തത് ശരിയായ നീക്കമല്ല. ഇത് അവസരം ഉപയോഗപ്പെടുത്തലാണ്.

 തീവ്രവാദത്തിനെതിരെ മുസ്ലിംലീഗ് ശക്തമായ കാമ്പയിന്‍ നടത്തും. ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നല്ലതിനല്ല. ഏക സിവില്‍കോഡ് ആണോ ഇപ്പോള്‍ ഏറ്റവും പ്രാഥമികമായി നടപ്പാക്കേണ്ടതെന്ന് ആലോചിക്കണം. ബി.ജെ.പിയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. സമൂഹത്തില്‍ അടിച്ചേല്‍പിക്കേണ്ടതല്ല ഇത്തരം കാര്യങ്ങള്‍. ശരീഅത്തില്‍ അഭിപ്രായം പറയേണ്ടത് ആ മതവിഭാഗമാണ്.

എല്‍.ഡി.എഫ് സര്‍ക്കാറിന് ഏറ്റ ആദ്യ തിരിച്ചടിയാണ് ജയരാജന്‍െറ രാജി. യു.ഡി.എഫ് കാലത്തെ ബന്ധുനിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് അഭിപ്രായം. സ്വജനപക്ഷപാതം ഇല്ലാതിരിക്കാന്‍ മുഴുവന്‍ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    
News Summary - muslim leeg against uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.