ശ്രീലങ്കയിൽ മുസ്ലീംകളുടെ കടകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം

കൊളംബോ: തീവ്രവാദ ആക്രമണത്തിന് പിന്നാലെ ശ്രീലങ്കൻ തീരദേശ മേഖലയിൽ ചെറുകലാപം. വാഹനം പരിശോധിക്കണമെന്നാവശ്യപ്പെ ട്ട് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടയാളും മുസ്ലീം ഒാട്ടോ ഡ്രൈവറും തമ്മിൽ നടന്ന തർക്കം മൂലം പൊരുതോട്ട ഗ്രാമത്തിൽ ഞായറാഴ്ച ചെറിയതോതിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. വൈകുന്നേരം തെരുവുകളിലൂടെ കടന്നുപോയ അക്രമികൾ മുസ്ലിംകളുടെ വാഹനങ്ങളും കടകളും വ്യാപകമായി ആക്രമിക്കുകയായിരുന്നു.

പ്രദേശത്ത് മുസ്ലീങ്ങൾക്കെതിരെ അക്രമ സംഭവങ്ങൾ നിർത്തണമെന്നാവശ്യപ്പെട്ട് സഭാ അധികാരികൾ രംഗത്തെത്തി. രണ്ട് മദ്യപ ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷമാണെന്ന് ശ്രീലങ്കൻ പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ തീരദേശ ഗ്രാമത്തിൽ പോലീസുകാരെ വിന്യസിക്കുകയും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന കലാപത്തിൽ ഇരകളാക്കപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ഈസ്റ്റർ ദിനത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിൻെറ തുടർച്ച ഭയന്ന് ശ്രീലങ്കയിലുടനീളമുള്ള നിരവധി പള്ളികൾക്കും ചർച്ചുകൾക്കും പോലീസും പട്ടാളവും കാവൽ നിൽക്കുന്നുണ്ട്.

Tags:    
News Summary - Muslim Shops Attacked by Mob in Sri Lanka as Tensions Remain Post Easter Bombings- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.