കൊച്ചി: മുത്തൂറ്റ് ഫിനാൻസിൽനിന്ന് ഒരുവർഷം മുമ്പ് പിരിച്ചുവിട്ട 164 ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ വീണ്ടും അനിശ്ചിതകാല പ്രക്ഷോഭം നടത്തുമെന്ന് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ(സി.ഐ.ടി.യു) ഭാരവാഹികൾ അറിയിച്ചു.
ശമ്പളവർധക്കുവേണ്ടി 52 ദിവസംനീണ്ട പണിമുടക്കിനെത്തുടർന്ന് യൂനിയനുമായി ഹൈകോടതി നിരീക്ഷകെൻറയും തൊഴിൽവകുപ്പ് ഉന്നതരുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ച കരാറിലെ മഷിയുണങ്ങുംമുമ്പാണ്, ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.
പിരിച്ചുവിട്ടവർ ജനുവരി രണ്ടിന് തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് 84 ദിവസം പിന്നിട്ടപ്പോൾ ലോക്ഡൗണിെൻറ പേരിൽ അവസാനിപ്പിക്കേണ്ടിവന്നു. എറണാകുളത്തെ മുത്തൂറ്റ് ഫിനാൻസ് ആസ്ഥാനത്തിനു മുന്നിൽ തിങ്കളാഴ്ച സത്യഗ്രഹം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.