കൊച്ചി: മുത്തൂറ്റ് ഫിനാൻസിൽ നടക്കുന്ന സമരത്തെ തുടർന്ന് ജീവനക്കാർക്ക് സുരക്ഷിതമാ യി ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കാത്തവരെ സസ്പെൻഡ് ച െയ്തതായി അധികൃതർ അറിയിച്ചു. അയ്യന്തോൾ, ചാവക്കാട്, കോതമംഗലം, കാലടി, നേര്യമംഗലം, ഈരാറ്റുപേട്ട, വള്ളിക്കാവ്, മണിമല ശാഖകളിലെ എട്ട് ജീവനക്കാർക്കാണ് സസ്പെൻഷൻ.
സമരത്തിെൻറ ഭാഗമായി ശാഖകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുകയും സ്റ്റാഫ് അംഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നതിനെതിരെ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ റിട്ട് ഹരജി സമർപ്പിച്ചിരുന്നു. സ്റ്റാഫ് അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ജോലി ചെയ്യാന്‍ സന്നദ്ധരായവരെ തടസ്സപ്പെടുത്തരുതെന്നും കോടതി ഉത്തരവിറക്കിയിരുന്നു.
എന്നാൽ, ഇത് വകവെക്കാതെ സി.ഐ.ടി.യു അനുഭാവികളായ ചില തൊഴിലാളികള്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് കമ്പനി അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.