കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിലെ കുറ്റവാളികൾ എത്ര പ്രഗത്ഭരാണെങ്കിലും രക്ഷപ്പെടില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഈട്ടി അടക്കമുള്ള രാജകീയ മരങ്ങൾ മുറിച്ചതിൽ അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മരംമുറിച്ചത് പട്ടയഭൂമിയില്‍നിന്നുതന്നെയാണ്. വനഭൂമിയിൽനിന്നാണ് മരം മുറിച്ചതെന്ന് വരുത്തിത്തീർക്കാൻ നേരത്തെ ബോധപൂർവമായ ശ്രമം നടന്നിരുന്നു.
പ്രതികള്‍ കോടതിയില്‍നിന്നും നിയമ നടപടികളില്‍നിന്നും രക്ഷപ്പെടാന്‍ പല പഴുതും കണ്ടെത്തി അവതരിപ്പിക്കുന്നത് സ്വാഭാവികമാണ്. സർക്കാർ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മരം മുറിച്ചതെന്ന് റവന്യൂമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ മാത്രം കേസന്വേഷണവും കുറ്റപത്രം സമർപ്പിക്കലും മാത്രമായിരുന്നുവെങ്കിൽ പ്രതികൾക്ക് കേവലം 500 രൂപ പിഴയും ആറുമാസം തടവും മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.
ഗൂഢാലോചന, പണ തട്ടിപ്പ്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ എന്നിവയെല്ലാം പുറത്തുകൊണ്ടുവന്നാൽ മാത്രമേ കടുത്തശിക്ഷ നൽകാനാവൂ. ഇതിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത് എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.