സര്‍ക്കാരി​െൻറ കയ്യിലേക്ക് ഒരുക്ഷേത്രത്തിലേയും പണം കിട്ടുന്നില്ല-എം.വി. ഗോവിന്ദൻ, മോദി ഒരു മതത്തി​െൻറ ട്രസ്റ്റിയായിട്ടാണ് പണിയെടുക്കുന്നത്

പത്തനംതിട്ട: സര്‍ക്കാരിന്റെ കയ്യിലേക്ക് ഒരുക്ഷേത്രത്തിലേയും പണം കിട്ടുന്നില്ലെന്ന് സി.പി.എം സംസ്ഥാന ​സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം നേതാക്കന്‍മാര്‍ ഒരു ക്ഷേത്രവും പിടിക്കാനില്ല. ക്ഷേത്രങ്ങളെല്ലാം പ്രദേശത്തെ വിശ്വാസികള്‍ കൈകാര്യം ചെയ്യും. അതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് നരേന്ദ്ര മോദി സ്വീകരിക്കുന്നത് . ഇന്ത്യുടെ പ്രധാനമന്ത്രി ഏറ്റവും പ്രധാനപ്പെട്ട ഒരു മതത്തിന്റെ ട്രസ്റ്റിയായിട്ടാണ് പണിയെടുക്കുന്നത്. അത് പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു.അതില്‍ നിങ്ങള്‍ക്കൊന്നും ചോദിക്കാനില്ലെയെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു

സി.പി.എം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. എല്ലാവര്‍ക്കും സമാധാനപരമായ അന്തരീക്ഷത്തില്‍ മതപരമായ പ്രവര്‍ത്തനം നടത്താന്‍ സൗകര്യം വേണമെന്നാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാട്. സഭാതര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സമരങ്ങള്‍ക്ക് ആരും എതിരല്ല.അത് എന്ത്,എന്തിന് എന്നതാണ് പ്രശ്‌നമെന്ന് ഗോവിന്ദൻ പറഞ്ഞു. ശബരിമല വിമാനത്താവള വിഷയത്തില്‍ കേന്ദ്രത്തിന്റെ അംഗീകാരം കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - M.V. Govindan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.