കെ റെയിൽ വാദം വീണ്ടും ഉയർത്തി എം.വി ഗോവിന്ദൻ; 78 ട്രെയിനുകൾ ഉണ്ടാകുമെന്ന്

കോഴിക്കോട്: കെ. റെയിൽ വാദം വീണ്ടും ഉയർത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ. റെയിലിൽ 78 ട്രെയിനുകൾ ഉണ്ടാകുമെന്ന് ഗോവിന്ദൻ പറഞ്ഞു. ഓരോ മിനിറ്റിലും ഓരോ ട്രെയിനുണ്ടാകും. ഒരു ദിശയിൽ മാത്രം 39 ട്രെയിനുകൾ ഓടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിക്കണക്കിന് മനുഷ്യർക്ക് യാത്ര ചെയ്യാനുള്ളതാണിത്. 50 വർഷങ്ങൾക്ക് അപ്പുറമുള്ള വളർച്ചയാണ് നമ്മൾ കാണുന്നത്. കെ റെയിലിനെ കുറിച്ച് പറഞ്ഞപ്പോൾ പലരും എതിർത്തു. ഇപ്പോൾ ഈ പദ്ധതിക്ക് നല്ല രീതിയിൽ അംഗീകാരം കിട്ടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിന് പകരമല്ല വന്ദേഭാരത് എക്സ്പ്രസ്. ഒരു വണ്ടി രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചു പോകുന്നതല്ല കെ റെയിൽ. അത്തരത്തിലൊരു ട്രെയിൻ ഉണ്ടായിട്ട് കാര്യമില്ലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - MV Govindan raised the K Rail argument again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.