ഒരു സർക്കാറിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് എം.വി ഗോവിന്ദൻ

കോട്ടയം: ഒരു സർക്കാറിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്‌മപുരത്തേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് പതിറ്റാണ്ടുകളായുള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കൊല്ലം മാതൃകയില്‍ ബ്രഹ്‌മപുരത്തെ മാലിന്യങ്ങൾ സംസ്കരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല, കൃത്യമായി തന്നെ ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ കമ്പനിക്ക് പണം കൊടുത്തതിലുള്ള ആക്ഷേപങ്ങൾ ശരിയല്ല. കൃത്യമായി പരിശോധന നടത്തിയ ശേഷമാണ് പണം നൽകിയത്. താൻ മന്ത്രിയായിരിക്കുമ്പോഴും അവലോകനങ്ങൾ കൃത്യമായി നടക്കാറുണ്ടായിരുന്നു.

കക്കുകളി നാടക വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. നാടകം അവതരിപ്പിക്കാനുള്ള അവകാശവും അതിനെ വിമര്‍ശിക്കാനുള്ള അവകാശവും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബ്രഹ്മപുരം മാലിന്യത്തിന് തീപിടിച്ചത് സംബന്ധിച്ച് ​കൊച്ചി നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് യോഗം. 

Tags:    
News Summary - MV Govindan said that, Brahmapuram waste never originated from duration of a government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.