കോണ്‍ഗ്രസ് നേതാക്കളുടെ ബി.ജെ.പി പ്രവേശനവും ഇ.പിയുടെ പ്രശ്നവും തമ്മില്‍ താരതമ്യം അര്‍ഹിക്കുന്നില്ലെന്ന് എം.വി. ജയരാജൻ

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ ബി.ജെ.പി പ്രവേശനവും ഇ.പിയുമായി ബന്ധപ്പെട്ട പ്രശ്നവും തമ്മില്‍ താരതമ്യം അര്‍ഹിക്കുന്നില്ലെന്ന് എം.വി. ജയരാജൻ. ഇ.പി. ജയരാജൻ ബി.ജെ.പിയില്‍ പോകുമെന്നത് പച്ചനുണയാണെന്നും എം.വി. ജയരാജൻ പറഞ്ഞു.

ദല്ലാൾ ടി.ജി. നന്ദകുമാർ തട്ടിപ്പുകാരനാണ്. ഫ്രോഡ് ഫ്രോഡ് തന്നെ, അതിൽ സംശയമില്ല. അന്തർധാര ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ. സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാൽ അന്തർധാര സുധാകരന്‍റെ പാർട്ടിയും ശോഭ സുരേന്ദ്രന്‍റെ പാർട്ടിയും തമ്മിലാണ്.

ഇപി -പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞുവെന്നും എം.വി. ജയരാജൻ പറഞ്ഞു. ഐ വിൽ ഗോ വിത്ത് കേരള ബി.ജെ.പി എന്ന് കെ.പി.സി.സി പ്രസിഡന്‍റ് തന്നെയാണ് പറഞ്ഞ‌ത്. തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് 39 പേരാണ് പോയതെന്നും എം.വി ജയരാജൻ പറഞ്ഞു. 

Tags:    
News Summary - MV Jayarajan said that there is no comparison between the entry of Congress leaders into BJP and the issue related to EP.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.