വെള്ളിമാട്കുന്ന്: വാഹന പരിശോധനയും പിഴ ഈടാക്കലുമൊന്നും ഇനി പഴഞ്ചൻ രീതിയിലല്ല. ജില്ലയിൽ വാഹന പരിശോധനയിലും പിഴ ഈടാക്കലിലും പുതിയ സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയിരിക്കുകയാണ് മോട്ടോർ വാഹന എൻഫോഴ്സ്മെൻറ് വിഭാഗം.
വാഹന നിയമലംഘനം ഫോട്ടോയിൽ പകർത്തുന്ന ഉദ്യോഗസ്ഥർക്ക് നിയമലംഘകെൻറ എ.ടി.എം കാർഡ് ഉപയോഗിച്ച് അപ്പോൾ തന്നെ പണമടക്കാവുന്ന സംവിധാനങ്ങൾ ജില്ലയിൽ നടപ്പായി. വാഹനത്തിെൻറ നമ്പർ ഫോട്ടോ എടുക്കുന്നതോടെ വാഹനത്തെക്കുറിച്ച എല്ലാ വിവരങ്ങളും പരിശോധന ഉദ്യോഗസ്ഥരുടെ കൈയിലുള്ള ഇ പോസ് മെഷീനിൽ തെളിയും.
വാഹനം ഓടിച്ച ആളിെൻറ ലൈസൻസ് നമ്പർ മെഷീനിൽ ചേർക്കുന്നതോടെ അദ്ദേഹത്തിെൻറ വിവരങ്ങളും ഓട്ടോമാറ്റിക്കായി ചേർക്കപ്പെടും. വാഹനം ഓടിച്ച ആളിെൻറ മൊബൈൽ നമ്പർ ഇ പോസിൽ ചേർക്കുക കൂടി ചെയ്യുന്നതോടെ നിയമലംഘനം ചേർത്താൽ മതിയാകും.
കുറ്റകൃത്യം ഉദ്യോഗസ്ഥൻ ചേർക്കുമ്പോൾ 2019 ലെ മോട്ടോർ വാഹനവകുപ്പ് ഭേദഗതി പ്രകാരം നിശ്ചയിച്ച തുക മെഷീനിൽ തെളിയും. ഫയൽ സമർപ്പിക്കുന്നതോടെ മോട്ടോർ വാഹന വകുപ്പിെൻറ വെബ് സൈറ്റിൽ കുറ്റകൃത്യം ചേർക്കുകയും ചെയ്യും.
ഇതിെൻറ ലിങ്ക് വാഹനം ഓടിച്ച ആളിെൻറ ഫോണിലേക്ക് എത്തുകയും ചെയ്യും. കൈയിൽ കാശില്ലെങ്കിൽ അക്ഷയ കേന്ദ്രം വഴിയോ മറ്റ് ഉപാധികളിലൂടെയോ നിശ്ചിത ദിവസത്തിനുള്ളിൽ പണം ഒടുക്കാവുന്നതുമാണ്. പരിശോധനയുടെ ഫോട്ടോകളും സ്ഥലവുമുൾപ്പെടെയുള്ള സകല വിവരങ്ങളും ഏത് മേലുദ്യോഗസ്ഥർക്കും എപ്പോൾ വേണമെങ്കിലും പരിശോധനക്കും ലഭ്യമാകും.
മോട്ടോർ വാഹന വകുപ്പിെൻറ ഇ-ചലാൻ ആപ് രാജ്യത്തെ പരിവാഹൻ സൈറ്റുമായി ബന്ധിപ്പിച്ചതിനാൽ രാജ്യത്തെ ഏത് വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങളും പിഴകളും ഇനി മോട്ടോർ വാഹന എൻഫോഴ്സ്മെൻറിന് ലഭിക്കുകയും ചെയ്യും.
നിർത്താതെ പോകുന്ന വാഹനങ്ങൾക്കും ഉടമസ്ഥർക്കുമുള്ള നൂലാമാലകൾ ഇനി ഏറെയാണ്. വെള്ളിമാട്കുന്ന് ഇരിങ്ങാടൻ പള്ളിയിലാണ് പരിശോധനക്ക് തുടക്കം കുറിച്ചത്. കോഴിക്കോട് ആർ.ടി.ഒ ഇ. മോഹൻദാസ്, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ അനൂപ് വർക്കി, എം.വി.ഐമാരായ ഷബീർ മുഹമ്മദ്, ചന്ദ്രബാബു, സനൽ മണപ്പള്ളി, ജയൻ, രാംകുമാർ, അനൂപ് മോഹൻ , രവി , പ്രശാന്ത്, രൺ ദീപ് എന്നിവരും 22 എ എം.വി.ഐമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.