സ്ത്രീവിരുദ്ധ പ്രസംഗം: മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് 


തൊ​ടു​പു​ഴ: മൂ​ന്നാ​റി​ൽ സ്ത്രീ​വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്തി​യ​തി‍​​െൻറ​പേ​രി​ൽ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് പൊ​ലീ​സ്.  മ​ണി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ജോ​ർ​ജ് വ​ട്ടു​കു​ള​ത്തെ ഇ​ക്കാ​ര്യം മൂ​ന്നാ​ർ ഡി​വൈ.​എ​സ്.​പി രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്താ​ലും ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. നേ​രി​ട്ട് കേ​സെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലെ കു​റ്റ​കൃ​ത്യം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യെ​ന്നാ​ണ് പൊ​ലീ​സ് റി​പ്പോ​ർ​ട്ട്.

ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ലി​​​​െൻറ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​  നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ഡി. ​ബി​നു മ​ന്ത്രി​യു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. മ​ണി​യു​ടെ പ്ര​സം​ഗം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്, പ്ര​സം​ഗം കേ​ട്ട​വ​രി​ൽ​നി​ന്ന്​ മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മ​ണി​ക്കെ​തി​രെ വ​നി​ത ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.   പ്ര​സം​ഗ​ത്തി​​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി പൊ​മ്പി​ളൈ ഒ​രു​മൈ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി, ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യോ​ടെ ഇ​വ​ർ മൂ​ന്നാ​റി​ൽ ന​ട​ത്തി​യ സ​മ​രം വെ​ള്ളി​യാ​ഴ്​​ച പി​ൻ​വ​ലി​ച്ചി​രു​ന്നു.  മ​ണി​​ക്കെ​തി​രാ​യ ഹ​ര​ജി വേ​ന​ല​വ​ധി​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ൻ​വാ​ങ്ങു​ക​യാ​ണെ​ന്നാ​ണ്​​​ സ​മ​ര​ക്കാ​ർ അ​റി​യി​ച്ച​ത്. കു​ഞ്ചി​ത്ത​ണി ഇ​രു​പ​തേ​ക്ക​റി​ല്‍ പൊ​മ്പി​ളൈ ഒ​രു​ൈ​മ സ​മ​ര​ത്തെ​ക്കു​റി​ച്ച് മ​ണി ന​ട​ത്തി​യ പ​രാ​മ​ര്‍ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

Tags:    
News Summary - mysogyny speech; not take case against MM Mani, says police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.